Image

ഗാല്‍വേയില്‍ സേര്‍വെന്റ് സിസ്റ്റേഴ്‌സ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21, 22 തീയതികളില്‍

Published on 07 February, 2020
ഗാല്‍വേയില്‍ സേര്‍വെന്റ് സിസ്റ്റേഴ്‌സ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21, 22 തീയതികളില്‍

ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി സേര്‍വെന്റ് സിസ്റ്റേഴ്‌സ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21, 22 ( വെള്ളി, ശനി) രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ നടക്കും.

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് ധ്യാനം നടത്തുന്നത്.

കുട്ടികളെ ആത്മീയ വളര്‍ച്ചയിലേക്ക് നയിക്കുവാനും പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മീയവും മാനസീകമായ ഉണര്‍വും നല്‍കാന്‍, ആദ്യ കുര്‍ബാന സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി ഒരുക്കുവാന്‍ പ്രാര്‍ഥന, മതബോധന ക്ലാസുകള്‍, കുമ്പസാരം, വിശുദ്ധ കുര്‍ബാന,ആരാധന, ജപമാല റാലി, തിരുവചനം ഹൃദയ ഭിത്തികളില്‍ എഴുതപ്പെടുന്ന കളികള്‍, ഗാനാലാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വീഡിയോ ദൃശ്യാവിഷ്‌കാരങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്ന ധ്യാനം ഒരനുഭവമാക്കി മാറ്റാന്‍ എല്ലാ യുവജനങ്ങളേയും കുട്ടികളേയും സ്വാഗതം ചെയ്യുന്നതായി ഗാല്‍വേ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷന്‍ online PMS or Family Prayer Unit Animators വഴിയോ ചെയ്യേണ്ടതാണ് . രജിസ്ട്രേഷന്‍ ഫീസ് 10 രൂപയാണ്. കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ 'parents consent form' നിര്‍ബന്ധമായും പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക