Image

മിടുക്കര്‍ (കവിത: സോമന്‍ കടലൂര്‍)

Published on 07 February, 2020
മിടുക്കര്‍ (കവിത: സോമന്‍ കടലൂര്‍)
"നിന്റെ മകന്‍
സെന്റ്‌തോമ ഇംഗ്ലീഷ് മീഡിയത്തില്‍

എന്റെ മകള്‍
വിവേകാനന്ദവിദ്യാഭവനില്‍

അവന്റെ മകനും മകളും
ഇസ്ലാമിക് പബ്ലിക് സ്കൂളില്‍

ഒരേ ബെഞ്ചിലിരുന്ന്
ഒരേ പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പു വായിച്ച്
നമ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ ഉസ്കൂള്‍ ഇപ്പോഴും ഉണ്ട്.

പണ്ടത്തെ നമ്മുടെ അച്ഛനമ്മമാരെപ്പോലെ
പരമദരിദ്രരായ
ചിലരുടെ മക്കള്‍ അവിടെ പഠിക്കുന്നുണ്ട്.

കുരിശും വാളും ശൂലവുമായി
നമ്മുടെ മക്കള്‍
ഒരിക്കല്‍ കലിതുള്ളുമ്പോള്‍
നടുക്കു വീണു തടുക്കാന്‍
അവരെങ്കിലും മിടുക്കരാവട്ടെ!"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക