Image

" ആദിത്യവര്‍മയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സീന്‍" അച്ഛനോടൊപ്പമുള്ള മേക്കിങ് വീഡിയോ പങ്ക് വെച്ച്‌ ധ്രുവ് വിക്രം

Published on 08 February, 2020
" ആദിത്യവര്‍മയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സീന്‍" അച്ഛനോടൊപ്പമുള്ള മേക്കിങ് വീഡിയോ പങ്ക് വെച്ച്‌ ധ്രുവ് വിക്രം

2019 ല്‍ റിലീസ് ചെയ്ത റൊമാന്റിക് സൂപ്പര്‍ഹിറ്റായ 'ആദിത്യവര്‍മ' എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം അഭിനയരംഗത്തേക്ക് കടന്നത്. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്‌ഡിയുടെ റീമേക് ചിത്രമായ ആദിത്യ വര്‍മ്മയില്‍ മികച്ച പ്രകടനമാണ് ഈ താരപുത്രന്‍ കാഴ്ച വച്ചത്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആദിത്യ വര്‍മയിലെ ഒരു ലൊക്കേഷന്‍ വീഡിയോ വൈറലാകുകയാണ്.


'ആദിത്യവര്‍മ'യിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സീന്‍ എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ചിയാന്‍ വിക്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഷോട്ട് സിനിമയുടെ ഒരു ഗാനരംഗത്തില്‍ ഉണ്ടെങ്കിലും ചിയാന്‍ വിക്രമിന്റെ മുഖം അതില്‍ കാട്ടുന്നില്ല. എന്നാല്‍ ഈ വീഡിയോയില്‍ ആ രംഗത്തില്‍ വിക്രം ഡയലോഗ് പറയുന്നതായും കാണാം.

ചിത്രത്തിന്റെ തുടക്കം മുതല്‍ വിക്രം ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു എന്നും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതായും ദ്രുവ് നേരത്തേ ഒരു അവാര്‍ഡ് നിശയില്‍ പറഞ്ഞിരുന്നു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം ഉളവാകുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക