Image

സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക്; പൃഥ്വിരാജിനെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍

Published on 08 February, 2020
സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക്; പൃഥ്വിരാജിനെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍
ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രം അയ്യപ്പനും കോശിയും മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ മുന്നേറുകയാണ്. വില്ലന്‍ ടച്ചുള്ള കോശി കുര്യനായി പൃഥ്വിരാജ് നിറഞ്ഞാടുകയാണ്. താരപരിവേഷം മാറ്റിവച്ച് കഥാപാത്രമായി ജീവിക്കുന്ന പൃഥ്വിരാജിനെ അഭിനന്ദിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 


'സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക് ഇയാള്‍ നടന്നു തീര്‍ക്കാന്‍ പോകുന്ന വഴികളില്‍ നിശ്ചയമായും ഒരുപാട് അത്ഭുതങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്നു..  Prithviraj Sukumaran - The man who is reving up to be a game changer..' - മിഥുന്‍ കുറിച്ചു

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചഭിനയിച്ച അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിച്ചഴേ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക