Image

ഡോ. മാത്യു വര്ഗീസ് ഫൊക്കാന വൈസ് പ്രസിഡണ്ടായി ജോര്‍ജി വര്‍ഗീസിന്റെ ടീമില്‍ മത്സരിക്കുന്നു

ഫ്രാന്‍സിസ് തടത്തില്‍ Published on 09 February, 2020
ഡോ. മാത്യു വര്ഗീസ് ഫൊക്കാന വൈസ് പ്രസിഡണ്ടായി  ജോര്‍ജി വര്‍ഗീസിന്റെ ടീമില്‍ മത്സരിക്കുന്നു
ഡിട്രോയിറ്റ്: പ്രമുഖ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനും ഫൊക്കാന നേതാവുമായ ഡോ. മാത്യു വര്‍ഗീസ് (രാജന്‍) ഫൊക്കനയുടെ 2018 2022 വര്‍ഷത്തെ ഭരണസമിതിയില്‍ വൈസ് പ്രസിഡണ്ടായി ആയി മത്സരിക്കുന്നു. ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമിലാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവില്‍ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായ ഡോ. മാത്യു ഫൊക്കാനയുടെ ഡെട്രോയിറ്റില്‍ നിന്നുള്ള ഏറ്റവും സീനിയര്‍ നേതാക്കന്മാരിലൊരാളാണ്. ഫൊക്കാനയിലെ പ്രത്യേകിച്ച് ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയില്‍ ഏറെ പ്രശസ്തനായ ഡോ. മാത്യു വര്ഗീസ് ഡിട്രോയിറ്റിലെ അമേരിക്കക്കാര്‍ക്കിടയിലും സുപരിചിതനാണ്. ഫൊക്കാനയിലെ ഏറ്റവും സീനിയര്‍ നേതാക്കന്മാരിലൊരാളായ മാത്യു വര്ഗീസിനെപ്പോലെ ഏവരും ബഹുമാനിക്കുന്ന നേതാക്കന്മാരെ ഫൊക്കാന അംഗങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഫൊക്കാനയുടെ ഉന്നത നേതാക്കന്മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഡോ.മാത്യു വര്‍ഗീസിന്റെ സ്ഥാനാര്‍ത്ഥിത്വം തങ്ങളുടെ ടീമിന്റെ കെട്ടുറപ്പിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ്, സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി (ന്യൂ ജേഴ്സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു കുളങ്ങര (ചിക്കാഗോ), അസ്സോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി), അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), കിഷോര്‍ പീറ്റര്‍ (ഫ്‌ലോറിഡ-താമ്പ), ചാക്കോ കുര്യന്‍ (ഫ്‌ലോറിഡ -ഒര്‍ലാണ്ടോ), റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരായ അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്‌സാസ്) എന്നിവര്‍ പറഞ്ഞു.

സൗമ്യ പ്രകൃതക്കാരനായ ഡോ. മാത്യു വര്ഗീസ് ഡെട്രോയിറ്റിലെ മലയാളികളുടെ ഏതു കാര്യങ്ങള്‍ക്കും കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട് .ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഫൊക്കാനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും, ഫൊക്കാന സ്പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ദേശീയ കോര്‍ഡിനേറ്ററുമായിരുന്നു. അമേരിക്കന്‍ ഡയോസിസുകളുടെ മുന്‍ കൗണ്‍സില്‍ അംഗം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ്, ഡിട്രോയിറ്റ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, ഓര്‍ത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡിട്രോയിറ്റ് കേരള ക്ലബ്ബ് ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍ ആണ്.

തൃശൂര്‍ വെറ്ററിനറി കോളജില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ശേഷം 1978-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫീസറായി 15 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കഴിഞ്ഞ 17 വര്‍ഷക്കാലമായി മിഷിഗണില്‍ സ്വന്തമായി ആനിമല്‍ വെറ്ററിനറി പ്രാക്ടീസ് നടത്തിവരുന്നു.
പുറമറ്റം സ്വദേശിയായ ഡോ. മാത്യു വര്‍ഗീസ് മിഷിഗണിലെ നോര്‍ത്ത് വില്ലില്‍ ഭാര്യ അനിയോടൊപ്പം താമസിച്ചുവരുന്നു.
Join WhatsApp News
Mohan K. George 2020-02-09 20:42:20
All the best. A real asset to the Association.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക