Image

പ്രേക്ഷകര്‍ സ്വീകരിച്ചപ്പോഴാണ് ആത്മവിശ്വാസം ലഭിച്ചതെന്ന് സായ് പല്ലവി

Published on 09 February, 2020
പ്രേക്ഷകര്‍ സ്വീകരിച്ചപ്പോഴാണ് ആത്മവിശ്വാസം ലഭിച്ചതെന്ന് സായ് പല്ലവി

അഭിനയത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോഴാണ് ആത്മവിശ്വാസം ലഭിച്ചതെന്നും സായ് പല്ലവി. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയിലേക്ക് എത്തിയത്. മെഡിക്കല്‍വിദ്യാര്‍ത്ഥിനിയായിരുന്ന സായിപല്ലവി ഒരു നൃത്തപരിപാടിയിലൂടെയാണ് സ്‌ക്രീനില്‍് എത്തിയത്. അവിടെ നിന്നുമാണ് സിനിമയില്‍ എത്തിയത്. മലയാളത്തില്‍ നിന്നും തമിഴ്, തെലുങ്ക് ഭാഷകളില് ഇത്, വലിയ വിജയ ചിത്രങ്ങളുടെ ഭാഗമായപ്പോഴും സായ് പല്ലവി തന്റെ വിദ്യാഭാസ്യം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിച്ചിരുന്നു. 


ഇന്ന്, ഞാനും എന്റെ ഏതെങ്കിലും പാതയും സ്ത്രീകള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും നല്കുന്നുണ്ട് എന്നറിയുന്നതില്‍പരം സന്തോഷം വേറൊന്നുമില്ലെന്നും സായ് പല്ലവി പറയുന്നു. ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ രണ്ടുകോടി ഓഫര്‍ ചെയ്തിട്ടും അഭിനയിക്കില്ലെന്ന് സായ് പല്ലവി എടുത്ത നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അത്തരം പരസ്യങ്ങളില്‍ നിന്നും പണം കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്? ഞാന്‍ വീട്ടില്‍ പോയി മൂന്നു ചപ്പാത്തിയോ ചോറോ കഴിക്കും.


എനിക്കതിലും വലിയ ആവശ്യങ്ങളൊന്നുമില്ല. നിറത്തെ കുറിച്ചുള്ള നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് തെറ്റാണെന്ന് ഞാന്‍ പറയും. ഇത് ഇന്ത്യന്‍ നിറമാണ്. നമുക്ക് വിദേശികളുടെ അടുത്തു പോയി അവരെന്തു കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു ചോദിക്കാന്‍ സാധിക്കില്ല. അത് അവരുടെ നിറമാണ്, ഇത് നമ്മുടേതും. അത്തരം പരസ്യങ്ങള്‍ എങ്ങനെയാണ് ചെറുപ്പക്കാരെ സ്വാധീനിക്കുന്നത് എന്ന കാര്യം തനിക്ക് വളരെ ചെറുപ്പത്തിലേ മനസ്സിലായിരുന്നുവെന്നും സായ് പല്ലവി പറയുന്നു. അനിയത്തി പൂജയുമായുള്ള ഒരു ഓര്‍മ്മയും സായ് പല്ലവി പങ്കുവച്ചു. ഒരിക്കല്‍ പൂജ നിറം കൂട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ പറഞ്ഞു. അവളത് അനുസരിക്കുകയും ചെയ്തു. അവള്‍ക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അവളത് ചെയ്തത് നിറം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം കൊണ്ടാണ്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. എന്നേക്കാളും അഞ്ചു വയസ്സിന് ഇളയ ഒരു പെണ്‍കുട്ടിയില്‍ എന്റെ വാക്കുകള്‍ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നുവെന്നും ഇപ്പോള്‍ സമൂഹത്തെ സ്വാധീനിക്കാനുള്ള ശക്തി അല്‍പ്പമെങ്കിലും എനിക്കുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ഞാനാഗ്രഹിക്കുന്നതെന്നും സായ്പല്ലവി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക