Image

"എമ്ബുരാന്‍., ഈ വര്‍ഷാവസാനം തന്നെ ഞങ്ങള്‍ ആ സിനിമ തുടങ്ങും..." ആയിരങ്ങളെ ആവേശത്തിലാഴ്ത്തി കൊണ്ട് മോഹന്‍ലാലിന്റെ പ്രഖ്യാപനം !!

Published on 10 February, 2020
"എമ്ബുരാന്‍., ഈ വര്‍ഷാവസാനം തന്നെ ഞങ്ങള്‍ ആ സിനിമ തുടങ്ങും..." ആയിരങ്ങളെ ആവേശത്തിലാഴ്ത്തി കൊണ്ട് മോഹന്‍ലാലിന്റെ പ്രഖ്യാപനം !!

തീര്‍ച്ചയായിട്ടും ഞങ്ങളില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്, നിങ്ങള്‍ക്കും ഉണ്ട്. 'എമ്ബുരാന്‍' ഈ വര്‍ഷാവസാനം തന്നെ ഞങ്ങള്‍ ആ സിനിമ തുടങ്ങും. തീര്‍ച്ചയായിട്ടും മലയാളസിനിമയെ വേറൊരു തട്ടിലേക്ക് കൊണ്ടുപോകാന്‍ ലൂസിഫറിന് സാധിച്ചു. അതിന് നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടായി. തുടര്‍ന്നും നല്ല സിനിമകള്‍ക്ക് ലൂസിഫറിന് മാത്രമല്ല എല്ലാ നല്ല സിനിമകള്‍ക്കും നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടാകണം എന്ന് പ്രാര്‍ത്ഥിക്കുന്നു. " വനിതാ അവാര്‍ഡ് 2020ന്റെ വേദിയില്‍ നിന്നു കൊണ്ട് ആയിരങ്ങളെ സാക്ഷിയാക്കി മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിത്. 


മലയാളത്തില്‍ വലിയ വിജയം നേടിയ ബ്രഹ്മാണ്ഡ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. മുരളി ഗോപിയുടെ അതിശക്തമായ തിരക്കഥയില്‍ പൃഥ്വിരാജ് ഡയറക്ഷന്‍ ബ്രില്ല്യന്‍സ് കൂടിച്ചേര്‍ന്നപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത് എക്കാലത്തെയും വലിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. ഇട്ടാവട്ടത്ത് മാത്രം ഒതുങ്ങിനിന്നിരുന്ന മലയാള സിനിമയെ ലോകവ്യാപകമായി മാര്‍ക്കറ്റ് ചെയ്യാന്‍ ലൂസിഫറിന് സാധിച്ചു. ലോകവ്യാപകമായി ലൂസിഫര്‍ നടത്തിയ ബിസിനസ്സില്‍ ഏകദേശം ഇരുന്നൂറ് കോടിയോളം രൂപ ചിത്രം കളക്‌ട് ചെയ്തു എന്നാണ് ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിലും വലിയൊരു മികച്ച വിജയം രണ്ടാംഭാഗമായ എമ്ബുരാന്‍ നേടേണ്ടതുണ്ട്.


അടുത്ത വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ചിത്രത്തില്‍ ലൂസിഫറിലെ അഭിനേതാക്കളെല്ലാം അണിനിരക്കുന്നുണ്ട്. ലൂസിഫര്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കഥയാണ് പറഞ്ഞിരുന്നെങ്കില്‍ എമ്ബുരാന്‍ അതിര്‍ത്തിക്കപ്പുറം ഉള്ള ദേശത്തിന്റെ കഥ പറയുമെന്ന് കാര്യം ഉറപ്പാണ്. പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ തന്നെ തുറന്നു പറഞ്ഞിരിക്കുന്നത് ഏവര്‍ക്കും വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഒരു ഔദ്യോഗികമായ പ്രഖ്യാപനമായി തന്നെയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക