Image

ഇന്ത്യയുടെ ആത്മാവ്‌ സംരക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക്‌ നന്ദി : പ്രശാന്ത്‌ കിഷോര്‍

Published on 11 February, 2020
  ഇന്ത്യയുടെ ആത്മാവ്‌ സംരക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക്‌ നന്ദി : പ്രശാന്ത്‌ കിഷോര്‍

ന്യൂഡല്‍ഹി: തിളക്കമാര്‍ന്ന വിജയത്തോടെ മൂന്നാമതും അധികാരത്തിലേക്ക്‌ കുതിക്കുന്ന ആം ആദ്‌മി പാര്‍ട്ടിക്ക്‌ അഭിനന്ദനവുമായി വിവിധ നേതാക്കള്‍. ഇന്ത്യയുടെ ആത്മാവ്‌ സംരക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക്‌ നന്ദി എന്നായിരുന്നു മുന്‍ ജെ.ഡി.യു നേതാവും പൊളിറ്റിക്കല്‍ സ്‌ട്രാറ്റജിസ്‌റ്റുമായ പ്രശാന്ത്‌ കിഷോര്‍.

ട്വിറ്ററിലായിരുന്നു പ്രതികരണം. സി.എ.എ നിയമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന്‌ നിതീഷ്‌ കുമാറുമായി പിരിഞ്ഞ പ്രശാന്ത്‌ കിഷോറായിരുന്നു ഡല്‍ഹിയില്‍ ആപിന്‍റ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ കിഷോറിന്‍റ നീക്കങ്ങള്‍ക്ക്‌ പ്രധാന്യമേറയാണ്‌.

കെജ്‌രിവാളിനെ അഭിനന്ദിച്ച്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കെറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരും രംഗത്തുവന്നു. ബി.ജെ.പിക്കെതിരെ ഒരുമിച്ച്‌ പോരാടാമെന്നാണ്‌ മമത ബാനര്‍ജിയുടെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക