Image

ആപിന്റെ കുതിപ്പിനൊപ്പം എത്താനാവാതെ മനീഷ്‌ സിസോദിയ

Published on 11 February, 2020
ആപിന്റെ കുതിപ്പിനൊപ്പം എത്താനാവാതെ മനീഷ്‌ സിസോദിയ

ന്യൂഡല്‍ഹി: വിജയത്തിന്റെ തിളക്കത്തിലേക്ക്‌ കുതിക്കുന്ന ആം ആദ്‌മിയുടെ തേരാളിക്ക്‌ ജയം ദുഷ്‌ക്കരമാവുന്നു. കടുത്ത പോരാട്ടമാണ്‌ മുഖ്യമന്ത്രിയുടെ വലംകയ്യായ മനീഷ്‌ സിസോദിയ നേരിടുന്നത്‌.

കഴിഞ്ഞ രണ്ട്‌ നിയമസഭ തെരഞ്ഞെടുപ്പിലും മിന്നും ജയം സ്വന്തമാക്കിയ പട്‌പര്‍ഗഞ്‌ജ്‌ മണ്ഡലത്തില്‍ തന്നെയാണ്‌ മൂന്നാമതും ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ്‌ സിസോദിയ ജനവിധി തേടിയത്‌.

ലീഡ്‌ നില മാറിമറിയുന്ന മണ്ഡലത്തില്‍ ബി.ജെ.പിയുടെ രവീന്ദര്‍ സിങ്‌ നേഗിയാണ്‌ മുഖ്യഎതിരാളി. കോണ്‍ഗ്രസിന്റെ ലക്ഷ്‌മണ്‍ റാവത്ത്‌ മത്സരിക്കുന്നുണ്ടെങ്കിലും കാര്യമായ സ്വാധീനമില്ല. 

1998 മുതല്‍ 2013 വരെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പട്‌പര്‍ഗഞ്‌ജിന്റെ ചരിത്രം മാറ്റുന്നത്‌ സിസോദിയയാണ്‌. 1993ല്‍ ബി.ജെ.പിയായിരുന്നു മണ്ഡലത്തില്‍ ജയിച്ചത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക