Image

പടക്കം പൊട്ടിക്കരുത്‌, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശവുമായി കെജ്രിവാള്‍

Published on 11 February, 2020
 പടക്കം പൊട്ടിക്കരുത്‌, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശവുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടി വിജയത്തിലേക്ക്‌ കുതിക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശവുമായി അരവിന്ദ്‌ കെജ്രിവാള്‍.

ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കരുതെന്നും വാദ്യഘോഷങ്ങള്‍ നടത്തുന്നതിനോ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനോ കുഴപ്പമില്ലെന്നും വായു മലിനമാകുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കേജരിവാള്‍ പറഞ്ഞു.

നേരത്തെ, സംസ്ഥാനത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ ആപ്പിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇത്‌ മുന്‍ നിര്‍ത്തിയാണ്‌ ഇത്തരമൊരു നിര്‍ദേശം അദ്ദേഹം നല്‍കിയത്‌.

ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 57 ഇടങ്ങളിലാണ്‌ ആപ്പ്‌ മുന്നിട്ടു നില്‍ക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക