Image

വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച്‌ ലേബര്‍ കമ്മിഷണര്‍

Published on 11 February, 2020
വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച്‌ ലേബര്‍ കമ്മിഷണര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി സമയം പുനഃക്രമീകരിച്ച്‌ ലേബര്‍ കമ്മിഷണര്‍ പ്രണബ്ജ്യോതി നാഥ് ഉത്തരവിറക്കി. സൂര്യാഘാത സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണു ക്രമീകരണം.


ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കു ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമീകരിച്ചു. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12 ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക