Image

കൊറോണ: അറിയേണ്ടതെല്ലാം

Published on 11 February, 2020
കൊറോണ: അറിയേണ്ടതെല്ലാം
വവ്വാല്‍, പന്നി പോലുള്ള മൃഗങ്ങളിലും പക്ഷികളിലുമുള്ള വൈറസുകള്‍ ജനിതമാറ്റം സംഭവിച്ചു മനുഷ്യശരീരത്തില്‍ കയറാനുള്ള കഴിവു സംഭരിക്കുമ്പോഴാണു പുതിയ വൈറല്‍ രോഗങ്ങള്‍ ഉണ്ടാകുന്നത്. ഇതു പകര്‍ച്ചവ്യാധിയാകുന്നത് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരാനുള്ള ശേഷി നോടുമ്പോഴാണ്.

ഇപ്പോഴത്തെ കൊറോണ രോഗബാധയുടെ തുടക്കം ചൈനയിലെ വുഹാന്‍ നഗരത്തിലുള്ള മാര്‍ക്കറ്റില്‍നിന്നാണ് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും ഈ മാര്‍ക്കറ്റ് സന്ദര്‍ശിച്ചതായാണു വിവരം. മാര്‍ക്കറ്റിലെ ഏതോ ജീവിയില്‍നിന്നു വൈറസ് മനുഷ്യനിലേക്കു കയറിക്കൂടിയെന്നാണ് അനുമാനം.

നിര്‍ണായക ദിവസങ്ങള്‍

അണുബാധയുണ്ടായി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു വരെയുള്ള കാലയളവ് ചൈനയിലെ ആദ്യരോഗികളെ പരിശോധിച്ചപ്പോള്‍ ശരാശരി 5.2 ദിവസമാണ്. ലോകാരോഗ്യ സംഘടന ഇതു കണക്കാക്കിയിരിക്കുന്നത് 2 മുതല്‍ 10 ദിവസം വരെ. ആദ്യ ഘട്ടത്തിലെ രോഗബാധിതരില്‍ നിന്നു മറ്റുള്ളവരിലേക്കു രോഗം പകരാനുള്ള സാധ്യത ഏറെയാണ്.  രോഗം വരാന്‍ സാധ്യതയുള്ളവരെ മറ്റുള്ളവരുമായി ഇടപഴകുന്നതില്‍നിന്നു മാറ്റിനിര്‍ത്തുന്ന സമയം (ക്വാറന്റൈന്‍), രോഗലക്ഷണമുള്ളവരെ പ്രത്യേക ഇടങ്ങളിലേക്കു മാറ്റുന്ന ഐസലേഷന്‍ എന്നിവയാണു പരിഹാരമാര്‍ഗങ്ങള്‍.

രോഗസംക്രമണ നിരക്ക്

ആര്‍ക്കും പ്രതിരോധശേഷി ഇല്ലാത്ത അവസ്ഥയില്‍ ഒരാളില്‍നിന്ന് എത്ര പേര്‍ക്കു വരെ രോഗം പകരാമെന്ന ഞഛ കണക്ക്, കൊറോണയ്ക്കായി ലോകാരോഗ്യ സംഘടന തിട്ടപ്പെടുത്തിയത് 1.4 മുതല്‍ 2.5 വരെയാണ്. സാര്‍സിന് ഇത് 2 മുതല്‍ 5 വരെയായിരുന്നു.

കോശങ്ങളെ തകരാറിലാക്കും

വൈറസ് ബാധ ശരീര കോശങ്ങളെ ആക്രമിച്ചു രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുത്തും. തുടര്‍ന്ന് ഒാരോരോ അവയവങ്ങളെ ബാധിക്കും. ചെറിയ തോതിലുള്ള പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരായിരിക്കും രോഗബാധിതരില്‍ ഭൂരിഭാഗവും. അങ്ങനെയുള്ളവര്‍ക്കു രോഗം പരത്താനാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക