Image

സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞു തട്ടിപ്പ്: ലീന മരിയ പോളിനായി തെരച്ചില്‍

Published on 11 February, 2020
സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞു തട്ടിപ്പ്: ലീന മരിയ പോളിനായി തെരച്ചില്‍
കൊച്ചി: സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞു ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ലീന മരിയ പോള്‍ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു. കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സിബിഐ നോട്ടിസ് പതിച്ചിരുന്നു. ഹാജരാകാത്തതിനെ തുടര്‍ന്നു ലീനയ്‌ക്കെതിരെ സിബിഐ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു.

രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലീനയുടെ ചിത്രങ്ങള്‍ സഹിതം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഐയുടെ ഈ നീക്കത്തിനു മുന്‍പുതന്നെ ലീന രാജ്യംവിട്ടിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.  സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സംരക്ഷിക്കാമെന്നു വാഗ്ദാനം ചെയ്താണു ലീനയും കൂട്ടാളികളും വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടത്.സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി മണിവര്‍ണ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ് എന്നിവരുടെ സഹായവും പ്രതികള്‍ക്കു ലഭിച്ചു. ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോളാണു സംഭവം ആസൂത്രണം ചെയ്തതു ലീനയാണെന്നു സിബിഐക്കു ബോധ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക