Image

കെജ്രിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഡല്‍ഹിയെ ലോകോത്തര നഗരിയാക്കാന്‍ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍

Published on 11 February, 2020
കെജ്രിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഡല്‍ഹിയെ ലോകോത്തര നഗരിയാക്കാന്‍ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'തിരഞ്ഞെടുപ്പിലെ ഈ വന്‍ വിജയത്തിന് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും അഭിനന്ദങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആം ആദ്മിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുക്കുന്നു.' - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിക്കുന്നു.

പ്രധാമന്ത്രിയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് നിമിഷങ്ങള്‍ക്കകമാണ് കെജ്രിവാള്‍ ട്വിറ്ററില്‍ മറുപടി നല്‍കിയത്. 'രാജ്യത്തിന്റെ തലസ്ഥാന നഗരിയെ ലോകോത്തര നഗരിയാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതായിരിക്കും. '- കെജ്രിവാള്‍ മറുപടി ട്വീറ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക