Image

ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഒഖ്ലയില്‍ എഎപിക്ക് വമ്പന്‍ ജയം

Published on 11 February, 2020
ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഒഖ്ലയില്‍ എഎപിക്ക് വമ്പന്‍ ജയം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ ബിജെപി മെനഞ്ഞെടുത്ത തന്ത്രങ്ങളിലൊന്നാണ് ഷഹീന്‍ ബാഗ് സമരത്തെ ആക്രമിച്ചുള്ള പ്രചാരണം. 
ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചുവടുപിടിച്ച് പാര്‍ട്ടിയിലെ പ്രമുഖരെല്ലാം ഷഹീന്‍ ബാഗിനെ പ്രചാരണായുധമാക്കി. 

എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുനേടി ആംആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍ ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഒഖ്ല മണ്ഡലത്തില്‍  ജയിച്ചത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തിയ പ്രചാരണങ്ങള്‍ക്കു തിരിച്ചടിയായി.

പ്രതിഷേധക്കാര്‍ക്ക് പരസ്യപിന്തുണ പ്രഖ്യാപിക്കാന്‍ വിമുഖത കാണിച്ച ആം ആദ്മിക്കൊപ്പമായിരുന്നു ജനവിധി. ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടി സിറ്റിങ്ങ് എംഎല്‍എ അമാനത്തുള്ള ഖാന്‍ ജയിച്ചു. ഇന്നും ഈ സമരപ്പന്തലില്‍ നിശബ്ദ പ്രതിഷേധമാണ്. പൗരത്വഭേദഗതി നിയമം പിന്‍വലിക്കുന്നത് പ്രതിഷേധം തുടരാനാണ് തീരുമാനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക