Image

വിഷ്ണുവും പ്രിയയും' തമ്മിലെ പ്രണയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍, ആകാംക്ഷയോടെ ആരാധകര്‍

Published on 11 February, 2020
വിഷ്ണുവും പ്രിയയും' തമ്മിലെ പ്രണയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍, ആകാംക്ഷയോടെ ആരാധകര്‍
വിഷ്ണുവും പ്രിയയും തമ്മിലെ പ്രണയ ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് നടി പ്രിയാ വാര്യര്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രിയ തന്റെ പുതിയ ചിത്രം വിഷ്ണുപ്രിയയിലെ ചില സ്റ്റില്‍സ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.  വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് വിഷ്ണുപ്രിയ. 

വിഷ്ണു എന്നും പ്രിയ എന്നുമുള്ള കഥാപാത്രങ്ങളായി ശ്രേയസ് മഞ്ജുവും പ്രിയ വാര്യരും അഭിനയിക്കുന്നു. കന്നഡയില്‍ പ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് വിഷ്ണു പ്രിയ. നിര്‍മാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു. മഞ്ജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് ആറിനാണ് റിലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക