Image

ഒരു കട്ട് പോലുമില്ല, ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡ് അനുമതി

Published on 11 February, 2020
ഒരു കട്ട് പോലുമില്ല, ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡ് അനുമതി
ഒടുവില്‍ ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡ് അനുമതി. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ഫഹദ് ഫാസില്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. 
ചിത്രത്തിലെ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം സിബിഎഫ്സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് ചിത്രം അയച്ചിരിക്കുകയായിരുന്നു. റിവൈസിംഗ് കമ്മിറ്റിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഫെബ്രുവരി 20ന് ചിത്രം തീയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക