Image

മന്‍ കി ബാത്തല്ല ജന്‍ കി ബാത്താണ് ഡല്‍ഹിയില്‍ വിജയിച്ചത്: ഉദ്ധവ് താക്കറെ

Published on 11 February, 2020
 മന്‍ കി ബാത്തല്ല ജന്‍ കി ബാത്താണ് ഡല്‍ഹിയില്‍ വിജയിച്ചത്: ഉദ്ധവ് താക്കറെ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്‍ കി ബാത്തല്ല ജന്‍ കി ബാത്താണ് ഡല്‍ഹിയില്‍ വിജയിച്ചതെന്ന് താക്കറെ പരിഹസിച്ചു. മന്‍ കി ബാത്തിന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെല്ലാം രാജ്യസ്നേഹികളും തങ്ങളെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന് പ്രചാരണം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തകിടം മറിഞ്ഞു. കേന്ദ്രം ഭരിക്കുന്നവര്‍ ശക്തി മുഴുവന്‍ തിരഞ്ഞെടുപ്പില്‍ പ്രയോഗിച്ചു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ചൂലിന്റെ ശക്തിക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ലെന്നും താക്കറെ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളെയാണ് ബി.ജെ.പി പ്രചരണത്തിന് ഇറക്കിയത്. കെജ്രിവാളിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്താന്‍ ശ്രമം നടന്നു. പ്രാദേശിക വിഷയങ്ങള്‍ അവഗണിച്ച് രാജ്യാന്തര വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ കെജ്രിവാളിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. മഹാരാഷ്ട്രയിലെ ജനങ്ങളുടെയും ശിവസേനയുടെയും പേരില്‍ ഡല്‍ഹിയിലെ വോട്ടര്‍മാരെയും കെജ്രിവാളിനെയും അഭിനന്ദിക്കുന്നുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക