Image

കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രമയുടെ മരണം നടന്നിരിക്കുന്നത്‌ 24 മണിക്കൂറിനു ശേഷം

Published on 12 February, 2020
കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍   രമയുടെ മരണം നടന്നിരിക്കുന്നത്‌ 24 മണിക്കൂറിനു ശേഷം

കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടാണ്‌ പുല്ലൂറ്റ്‌ കോഴിക്കട തൈപ്പറമ്‌ബത്ത്‌ വിനോദിനെയും കുടുംബത്തിനെയും തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിനോദ്‌ (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഭര്‍ത്താവും മക്കളും മരിച്ച്‌ 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ്‌ ഭാര്യ രമ മരിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണു ഇപ്പോള്‍ പൊലീസിനെ വലയ്‌ക്കുന്നത്‌. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു വിനോദിന്റെ മൃതദേഹം. ഭാര്യയും രണ്ടു മക്കളെയും ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌.

മൂന്നുപേരെയും െകാന്നശേഷം വിനോദ്‌ ജീവനാടുക്കിയെന്നായിരുന്നു പൊലീസ്‌ സംശയിച്ചിരുന്നത്‌. എന്നാല്‍ ഭര്‍ത്താവും രണ്ടു മക്കളും മരിച്ച്‌ 24 മണിക്കൂറിനു ശേഷം ഭാര്യ മരിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്‌ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നത്‌. 

രമയുടെ തലയില്‍ അടിയേറ്റ പാടുണ്ട്‌. തലയ്‌ക്കടിയേറ്റതോടെ ബോധം നഷ്ടപ്പെട്ടിരിക്കാം. ഈ സമയം വിനോദ്‌ മക്കളെ കൊന്ന ശേഷം തൂങ്ങി മരിച്ചിരിക്കാം. പിന്നീട്‌ ബോധം തെളിഞ്ഞപ്പോള്‍ ഭര്‍ത്താവും മക്കളും തൂങ്ങി മരിച്ചതു കണ്ട രമയും ജീവനൊടുക്കിയതാകാനാണു സാധ്യതയെന്നു പൊലീസ്‌ പറയുന്നു. 

രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീര്‍ണിച്ചിരുന്നില്ല

കഴിഞ്ഞ വെള്ളിയാഴ്‌ച മുതല്‍ ഇവരെ കുറിച്ച്‌ വിവരം ഇല്ലായിരുന്നുവെന്നു പ്രദേശവാസികള്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു കെട്ടിടങ്ങളുടെ ഡിസൈന്‍ ജോലിക്കാരനായ വിനോദ്‌ സൗമ്യനും മിതഭാഷിയുമായിരുന്നെന്ന്‌ നാട്ടുകാര്‍ പറയുന്നു.

ഇവരുടെ വീട്ടില്‍ നിന്ന്‌ ലഭിച്ച ആത്മഹത്യാക്കുറിപ്പ്‌ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. മകന്‍ നീരജിന്റെ നോട്ട്‌ പുസ്‌തകത്തില്‍ നിന്നു കീറിയെടുത്ത പേജില്‍ 'എല്ലാവര്‍ക്കും മാപ്പ്‌.......തെറ്റു ചെയ്‌തവര്‍ക്കു മാപ്പില്ല'... .. എന്ന്‌ കുറിച്ചിരുന്നു. വ്യാഴാഴ്‌ചയാണ്‌ വീട്ടുകാരെ അവസാനമായി നാട്ടുകാര്‍ കാണുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക