Image

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദേശ നയതന്ത്രജ്ഞരുടെ രണ്ടാം സംഘം കശ്‌മീരിലെത്തി

Published on 12 February, 2020
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദേശ നയതന്ത്രജ്ഞരുടെ രണ്ടാം സംഘം കശ്‌മീരിലെത്തി

ശ്രീനഗര്‍: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദേശ നയതന്ത്രജ്ഞരുടെ രണ്ടാം സംഘം കശ്‌മീരിലെത്തി. 10 രാജ്യങ്ങളില്‍ നിന്നായി 25 പേരുടെ സംഘമാണ്‌ കാശ്‌മീരില്‍ എത്തിയത്‌. 

ജര്‍മനി, കാനഡ, ഫ്രാന്‍സ്‌, ന്യൂസിലന്‍ഡ്‌, മെക്‌സിക്കോ, ഇറ്റലി, അഫ്‌ഗാനിസ്ഥാന്‍, ഓസ്‌ട്രിയ, ഉസ്‌ബക്കിസ്ഥാന്‍, പോളണ്ട്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ സംഘത്തിലുള്ളത്‌. മാത്രമല്ല യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും സംഘത്തിലുള്‍പ്പെടുന്നു.

കാശ്‌മീരിലെത്തിയസംഘത്തെ അവിടുത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങളും താഴ്വരയിലെ സുരക്ഷ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കരസേനാ ഓഫീസര്‍മാര്‍ പ്രതിനിധി സംഘത്തോട്‌ വിവരിച്ചു.

തുടര്‍ന്ന്‌ രാഷ്ട്രീയ നേതാക്കളുമായും മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും വിദേശസംഘം സംസാരിക്കുമെന്നാണ്‌ സൂചന. 

കഴിഞ്ഞ ജനുവരി 15നും യുഎസ്‌, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള സംഘങ്ങളും സന്ദര്‍ശനത്തിനായി കാശ്‌മീരിലെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക