Image

സ്വത്ത് സമ്ബാദന കേസ് ; ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ ശിപാര്‍ശ

Published on 12 February, 2020
സ്വത്ത് സമ്ബാദന കേസ് ; ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ ശിപാര്‍ശ

തിരുവനന്തപുരം : സ്വത്ത് സമ്ബാദന കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ ശിപാര്‍ശ. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് പരാതികള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു . കൂത്തുപറമ്ബ് സ്വദേശി സത്യന്‍ നരവൂരും പേര് വയ്ക്കാതെയുള്ള ഒരു പരാതിയുമാണ് സര്‍ക്കാരിന് ലഭിച്ചത്.


പേര് വയ്ക്കാതെയുള്ള പരാതിയില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണു ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തത്. ശിപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച്‌ വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .


സത്യന്‍ നരവൂര്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണം നടത്താന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത് . ഇക്കഴിഞ്ഞ ജനുവരി 20നാണ് ക്രൈംബ്രാഞ്ച് മേധാവി ശിപാര്‍ശ സമര്‍പ്പിച്ചത്. ഇത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ് . നിലവില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനത്തിലെ മേധാവിയാണ് ജേക്കബ് തോമസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക