Image

വൈദ്യുതി ബില്‍ അടച്ചില്ല; മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി

Published on 12 February, 2020
വൈദ്യുതി ബില്‍ അടച്ചില്ല; മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി

ലക്‌നൗ: വൈദ്യുതി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയും അറിഞ്ഞൂ. ബുധനാഴ്ച രാവിലെയാണ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മായാവതിയുടെ വീട്ടിലെ 'ഫ്യൂസ്' ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥര്‍ ഊരിയത്. ഉടന്‍ തന്നെ പണം കെട്ടിയതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.


ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുളള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.ബില്‍ തുകയായ 67000 രൂപ സമയത്തിന് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി.ഇത് ഒരു സാധാരണ നടപടി മാത്രമാണ് എന്നാണ് ഇതുസംബന്ധിച്ചുളള ചോദ്യത്തിന് ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.


ഉടനെ തന്നെ മായാവതിയുടെ ബന്ധുക്കള്‍ 50000 രൂപ കെട്ടിയതോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഇതില്‍ യാതൊരു വിധ രാഷ്ട്രീയവും ഇല്ലെന്ന് ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്‍ തുക കുടിശ്ശികയായതോടെയാണ് നടപടി സ്വീകരിച്ചത്. പണം അടച്ചതോടെ, വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും അവര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക