Image

ഇന്ന് സിനിമയില്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെടുന്നത് പണ്ട് വളരെയധികം കഠിനാധ്വാനം ചെയ്തവരാണ് !!! സിനിമ രംഗത്തെക്കുറിച്ച്‌ മെഗാസ്റ്റാറിന്റെ തുറന്നുപറച്ചില്‍

Published on 12 February, 2020
ഇന്ന് സിനിമയില്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെടുന്നത് പണ്ട് വളരെയധികം കഠിനാധ്വാനം ചെയ്തവരാണ് !!! സിനിമ രംഗത്തെക്കുറിച്ച്‌ മെഗാസ്റ്റാറിന്റെ തുറന്നുപറച്ചില്‍

നിരന്തരമായ കഠിന പ്രവര്‍ത്തിയിലൂടെ മാത്രമേ നമുക്ക് ഉയരങ്ങളില്‍ എത്തിച്ചേരാനാകു. ഒരു
അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ആദ്യ ചിത്രം വന്‍ വിജയം ആവുക എന്നത് വളരെ വിരളമായ ഒരു കാര്യമാണ്. വളരെ കഷ്ടപ്പെട്ട് മാത്രമേ സിനിമ രംഗത്തെ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നു എന്നത് ഒരു പച്ചയായ സത്യം കൂടിയാണ്. ഇത്തരം കൈപ്പ് നിറഞ്ഞ അഭിനയ ജീവിതത്തിലൂടെ തന്നെയാണ് മമ്മൂട്ടിയും കടന്നു വന്നിട്ടുള്ളത,് മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ അടക്കി വാഴുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്നത്തെ ആ മെഗസ്റ്റാര്‍ പദവി അലങ്കരിക്കുന്നതും നിരന്തരമായ പരശ്രമത്തിലൂടെയാണ്.


ചലച്ചിത്ര സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം ഇന്നത്തെ സിനിമകളെ ക്കുറിച്ച്‌ തുറന്നു പറയുകയാണ്. ഇന്ന് ഷോര്‍ട്ട് ഫിലിമുകളുടെ കാലമാണ്. ആര്‍ക്കും സിനിമയെടുക്കാം..പണ്ട് ഹ്രസ്വ ചിത്രങ്ങളെടുക്കുന്നത് വളരെ പ്രയാസകരമായിരുന്നു. ഇന്നത്തെ നിലയിലെത്താല്‍ ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടിട്ടുമുണ്ട്.


ഇപ്പോഴിതാ അത്തരം കഷ്ടപ്പാടിലൂടെ എത്തിയവര്‍ സിനിമാ രംഗത്തെത്തിയത് നിലനില്‍ക്കാന്‍ കഷ്ടപ്പെടുകയാണ് . ഇപ്പോഴുള്ള തലമുറയ്ക്ക് എല്ലാം കൈയ്യെത്തും ദൂരത്ത് ലഭ്യമാണ്. വരാന്‍ പോകുന്ന തലമുറ നിലവിലുള്ള തലമുറയുടെ സിനിമകളെക്കുറിച്ച്‌ മനസ്സിലാക്കികൊടുക്കാല്‍ ഇത്തരം ഫെസ്റ്റിവലുകള്‍ കൊണ്ട് സാധ്യമാകും എന്നു അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.341 ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തിനുണ്ടായിരുന്നു. മികച്ച അമ്ബത് ചിത്രങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം അവസാനം തെരഞ്ഞെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക