Image

ബ്രിട്ടനില്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ക്കും കൊറോണ ബാധ

Published on 12 February, 2020
ബ്രിട്ടനില്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ക്കും കൊറോണ ബാധ
ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വൈറസ് ഭീതി അകലുന്നില്ല. ഓരോദിവസവും രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നതിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതുവരെ രാജ്യത്തൊട്ടാകെ എട്ടുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. വെസ്റ്റ് സസെക്‌സിലെ വര്‍ത്തിങ്ങിലുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്ത ജി.പി. ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് തടസം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ബ്രൈറ്റണില്‍ രണ്ട് ജിപി സര്‍ജറികള്‍ രോഗബാധിതരുടെ സമ്പര്‍ക്കത്തിന്റെ  പശ്ചാത്തലത്തില്‍ താല്‍കാലികമായി അടച്ചിരുന്നു.

ബ്രിട്ടനില്‍ ഇതുവരെ 1358 പേരെയാണ് രോഗബാധ സംശയിച്ച് പരിശോധകള്‍ക്ക് വിധേയരാക്കിയത്. ഇതില്‍ എട്ടുപേര്‍ക്കുമാത്രമേ രോഗം സ്ഥിരീകരിച്ചുള്ളു. ഇവരെല്ലാം  പ്രത്യേകം ഐസൊലേഷന്‍ സെന്ററുകളിലും വീടുകളിലുമായി ചികില്‍സയിലാണ്.

രോഗബാധയുടെ പശ്ചാത്തലത്തില്‍ ബ്രൈറ്റണില്‍ അഞ്ചു സ്കൂളുകളില്‍ കൊറോണ  മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവര്‍ സ്കൂളില്‍ വരാതെ ആരോഗ്യവകുപ്പ് അധകൃതരമായി ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക