Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 14 ന് മുമ്പ് പ്രവാസികള്‍ പേര് ചേര്‍ക്കണം.

Published on 12 February, 2020
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 14 ന് മുമ്പ് പ്രവാസികള്‍ പേര് ചേര്‍ക്കണം.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പു വരുത്തണമെന്നും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന ദിവസമായ 14 ന് മുമ്പ് പ്രവാസികള്‍ പേര് ചേര്‍ക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍, 2015ലെ വോട്ടര്‍ പട്ടിക പ്രകാരമാണ് തീരുമാനിച്ചിട്ടുള്ളത്.

അതനുസരിച്ച് പ്രസിദ്ധപ്പെടുത്തിയ കരട് പട്ടികയില്‍ നിലവിലുള്ള ലോക്‌സഭ പട്ടികയേക്കാള്‍ 10 ലക്ഷം പേര് കുറവാണ്. അതിനാല്‍ പലര്‍ക്കും വോട്ടുണ്ടാകാനിടയില്ല. ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയും. ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും വാര്‍ഡ് ഉള്‍പ്പെടെ തിരുത്താനും അവസരമുണ്ട് ഫോറം 4എ യിലാണ് പ്രവാസികള്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കേണ്ടത്.

വിവരങ്ങള്‍ അപ് ലോഡ് ചെയ്ത ശേഷം പ്രിന്റ് എടുത്ത് ഇലക്ട്രല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് നേരിട്ടോ തപാലിലോ എത്തിക്കണം. പാസ്‌പോര്‍ട്ട് വിലാസത്തിലെ വാര്‍ഡിലായിരിക്കും പേര് ഉള്‍പ്പെടുത്തുന്നത്. 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 2020 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ കഴിയുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക