Image

പാലാരിവട്ടം അഴിമതിക്കേസ്: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ്

Published on 12 February, 2020
പാലാരിവട്ടം അഴിമതിക്കേസ്: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ്
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിമിനെ ചോദ്യംചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാഴ്ച രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് അദ്ദേഹത്തിന് നോട്ടീസ് നല്‍കി. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്‌പെഷ്യല്‍ അന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി നാലുമാസം മുമ്പാണ് ഗവര്‍ണര്‍ക്ക് വിജിലന്‍സ് അപേക്ഷ സമര്‍പ്പിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അറസ്റ്റ് ഉണ്ടാകുമോ എന്നകാര്യത്തില്‍ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സ് തീരുമാനമെടുക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക