Image

മൊബൈല്‍ സ്‌ക്രീനില്‍ തിലകം ചാര്‍ത്തി, പട്ടുപുതച്ചു; വിവാഹ നിശ്ചയ ചടങ്ങ്‌ വീഡിയോ കോള്‍ വഴി

Published on 13 February, 2020
മൊബൈല്‍ സ്‌ക്രീനില്‍ തിലകം ചാര്‍ത്തി, പട്ടുപുതച്ചു; വിവാഹ നിശ്ചയ ചടങ്ങ്‌ വീഡിയോ കോള്‍ വഴി
വീഡിയോ കോള്‍ വഴി നടത്തിയ ഡിജിറ്റല്‍ വിവാഹ നിശ്ചയം സമൂഹ മാധ്യമങ്ങള്‍ വഴി  വൈറലായിഗുജറാത്തി കുടുംബമാണ്‌ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി വൈറലായത്‌


പ്രതിശ്രുധ വധുവും വരനും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. 

ചടങ്ങില്‍ യുവതിയെ തിലകമണിയിക്കുന്ന ചടങ്ങുണ്ട്‌. ആ തിലകമാവട്ടെ യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്‌ക്രീനിലാണ്‌ അണിയിച്ചത്‌.
പ്രതിശ്രുധ വധു പ്രത്യക്ഷപ്പെട്ട മൊബൈല്‍ സ്‌ക്രീനില്‍ അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ച  ഡിജിറ്റല്‍ വിവാഹ നിശ്ചയ വിഡിയോ വന്‍തോതിലാണ്‌ ഷെയര്‍ചെയ്യപ്പെടുന്നത്‌.

നാളെ ഇനി ഇവര്‍ കല്ല്യാണവും വീഡിയോ കോള്‍ വഴി നടത്തുമോ എന്നാണ്‌ എല്ലാവരും ചോദിക്കുന്നത്‌. വീഡിയോക്ക്‌ നിരവധി മോശം കമന്റുകളും അതോടൊപ്പം നല്ല കമന്റുകളും ലഭിക്കുന്നുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക