Image

കൊച്ചി നഗരത്തിന്‌ കാവലായി ഇനി 460 ക്യാമറക്കണ്ണുകള്‍

Published on 13 February, 2020
കൊച്ചി നഗരത്തിന്‌ കാവലായി ഇനി 460 ക്യാമറക്കണ്ണുകള്‍
കൊച്ചി നഗരത്തിന്‌ സുരക്ഷയൊരുക്കാന്‍ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങളുള്ള 460 ക്യാമറകള്‍124 കേന്ദ്രങ്ങളിലായി മിഴി തുറക്കും.

കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി മിഷനാണ്‌ ഇതിന്‌ നേതൃത്വം നല്‍കുക. 460 ആധുനിക സി.സി.ടി.വി ക്യാമറകള്‍ 124 കേന്ദ്രങ്ങളിലായി സ്ഥാപിക്കാനാണ്‌ തീരുമാനം. 

കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി മിഷനാണ്‌ നേതൃത്വം നല്‍കുന്നതെങ്കിലും കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. അതുകൊണ്ട്‌ തന്നെ ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ കൈമാറും.

ഇതിന്‌ മുമ്‌ബും നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്‌. വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിക്കുവാനും അത്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ എത്തിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായാണ്‌ ക്യാമറകള്‍ സ്ഥാപിച്ചത്‌. 

എന്നാല്‍ അതില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ഇതോടെ പല കേസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി.ടി.വി. കളെയാണ്‌ പൊലീസ്‌ ആശ്രയിച്ചത്‌.

കൊച്ചി സിറ്റി പൊലീസ്‌ 99 ക്യാമറകളാണ്‌ നഗരത്തില്‍ നേരത്തെ സ്ഥാപിച്ചിരുന്നത്‌. അവയാണ്‌ പ്രവര്‍ത്തനരഹിതമായത്‌. 

എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ക്യാമറകളുടെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ഈ 99 എണ്ണത്തിന്‌ പുറമേയാണ്‌ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിജിറ്റല്‍ ക്യാമറകള്‍ വെക്കുന്നത്‌.

അതേസമയം മെട്രോ റെയില്‍ നിര്‍മ്മാണം, റോഡ്‌ അറ്റകുറ്റപ്പണി എന്നീ കാരണങ്ങള്‍ കൊണ്ടാണ്‌ ക്യാമറകള്‍ പണി മുടക്കിയത്‌. 63 ഫിക്‌സഡ്‌ ക്യാമറകളും, 33 ഡോം ക്യാമറകളും, അടക്കം 99 ക്യാമറകള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന സ്ഥാനത്താണ്‌ ഇന്ന്‌ ഒന്നും ഇല്ലാതെ നില്‍ക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക