Image

കൊറോണ: സ്​പൈസ്​ജെറ്റ്​ യാ​ത്രികനെ പ്രത്യേക കേന്ദ്രത്തിലേക്ക്​ മാറ്റി

Published on 13 February, 2020
കൊറോണ: സ്​പൈസ്​ജെറ്റ്​ യാ​ത്രികനെ പ്രത്യേക കേന്ദ്രത്തിലേക്ക്​ മാറ്റി

ന്യൂഡല്‍ഹി: ബാ​ങ്കോക്ക്​-ന്യൂഡല്‍ഹി സ്​പൈസ്​ജെറ്റ്​ വിമാനത്തിലെ യാത്രക്കാരന്​ കൊറോണ ബാധയുണ്ടെന്ന്​ സംശയം. എയര്‍പോര്‍ട്ട്​ ഹെല്‍ത്ത്​ ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക്​ കൊറോണയുണ്ടെന്ന സംശയത്തെ തുടര്‍ന്ന്​ പ്രത്യേക കേന്ദ്രത്തിലേക്ക്​ മാറ്റി.


സ്​പൈസ്​ജെറ്റി​​െന്‍റ എസ്​.ജി 88 വിമാനത്തില്‍ ബാ​ങ്കോക്കില്‍ നിന്ന്​ ഡല്‍ഹിയിലെത്തിയ യാത്രക്കാരനാണ്​ കൊറോണ ബാധിച്ചതായി സംശയം ഉയര്‍ന്നത്​. 31 എ എന്ന സീറ്റിലിരുന്നായിരുന്നു ഇയാളുടെ യാത്ര. യാത്രക്കാരന്​ സമീപത്തിരുന്ന്​ ആരും യാത്ര ചെയ്​തിട്ടില്ലെന്നും വിമാന കമ്ബനി അധികൃതര്‍ അറിയിച്ചു.


ഇന്ത്യയില്‍ ഇതുവരെ ആറ്​ പേര്‍ക്ക്​ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതില്‍ മൂന്ന്​ പേര്‍ കേരളത്തിലും മൂന്ന്​ പേര്‍ കൊല്‍ക്കത്തയിലുമാണ്​. ചൊവ്വാഴ്​ച ഇന്ത്യയിലെത്തിയ ഹിമാദ്രി ബര്‍മനാണ് കൊല്‍ക്കത്തയില്‍​ കൊറോണ സ്ഥിരീകരിച്ച ഒരാള്‍. കൗശിക്​ ഭട്ടാചാര്യ, അനിത ഓറോണ്‍ തുടങ്ങിയവര്‍ക്കും ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്​. അതേസമയം, ചൈനയിലെ കൊറോണബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 1,113 ആയി. 44,653 പേര്‍ക്ക്​ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക