Image

തദ്ദേശ തെരഞ്ഞെടുപ്പ് വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Published on 13 February, 2020
തദ്ദേശ തെരഞ്ഞെടുപ്പ് വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍. ഇപ്പോള്‍ പുതുക്കി തയ്യാറാക്കുന്ന 2015-ലെ വോട്ടര്‍ പട്ടികയുടെ അവസാന കരടിന്‍റെ ജോലികള്‍ നിര്‍ത്തി വെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


2015-ല്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടിക ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് തീരുമാനം. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം, തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.


സംസ്ഥാനസര്‍ക്കാര്‍ അപ്പീലുമായി ഇനി കോടതിയില്‍ പോകില്ലെന്ന് വ്യക്തമാക്കിയെങ്കിലും വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം സുപ്രീംകോടതിയിലേക്ക് പോകുന്ന കാര്യം തീരുമാനിക്കുമെന്നാണ് കമ്മീഷന്റെ പ്രതികരണം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക