Image

പ്രവാസി ഭാരതീയ കേ​ന്ദ്രം ഇനി സുഷമ സ്വരാജ്​ ഭവന്‍

Published on 13 February, 2020
പ്രവാസി ഭാരതീയ കേ​ന്ദ്രം ഇനി സുഷമ സ്വരാജ്​ ഭവന്‍

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ കേ​ന്ദ്രത്തി​​െന്‍റയും ഫോറിന്‍ സര്‍വീസ്​ ഇന്‍സ്​റ്റിറ്റ്യൂട്ടി​​െന്‍റയും പേര്​ മാറ്റാന്‍ തീരുമാനിച്ചതായി ​വിദേശകാര്യ മന്ത്രി എസ്​. ജയശങ്കര്‍. പ്രവാസി ഭാരതീയ കേന്ദ്ര ഇനിമുതല്‍ സുഷമ സ്വരാജ്​ ഭവന്‍ എന്നും ഫോറിന്‍ സര്‍വീസ്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ സുഷമ സ്വരാജ്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫോറിന്‍ സര്‍വീസ്​ എന്നും അറിയപ്പെടുമെന്ന്​ മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.


നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹദ്​ വ്യക്തിത്വത്തിന്​ അര്‍ഹമായ ആദരാഞ്​ജലിയാണിതെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ വകുപ്പിന്​ കീഴിലുള്ളതാണ്​ ഇരുസ്​ഥാപനങ്ങളും. 2011ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്​ പ്രവാസി ഭാരതീയ കേന്ദ്രം വിദേശത്ത്​ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാനും ഇന്ത്യയും വിവിധ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സ്​ഥാപിച്ചതാണ്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക