Image

31 വര്‍ഷം മുന്‍പ്‌ സുകുമാരനൊപ്പം; ഇന്ന്‌ മകന്‍ പൃഥ്വിരാജിനൊപ്പം കുമാരേട്ടനായി.

Published on 13 February, 2020
31 വര്‍ഷം മുന്‍പ്‌ സുകുമാരനൊപ്പം; ഇന്ന്‌ മകന്‍ പൃഥ്വിരാജിനൊപ്പം കുമാരേട്ടനായി.
വര്‍ഷങ്ങളുടെ അനുഭവ സമ്ബത്തും അഭിനയ പാരമ്ബര്യവുമുള്ള അഭിനേതാക്കള്‍ക്കും പലപ്പോഴും സിനിമ കയ്യെത്തിപ്പിടിക്കാവുന്ന ഇടമാകാറില്ല. 31 വര്‍ഷം മുമ്ബ് സുകുമാരന്‍ അഭിനയിച്ച സിനിമയില്‍ ചെറുറോളിലെത്തി മിന്നിമറഞ്ഞ നടന്‍ ഇന്ന് പൃഥ്വിരാജും ബിജു മേനോനും നായകനായ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ കയ്യടി നേടുന്ന കഥാപാത്രമായി. പൃഥ്വി അവതരിപ്പിക്കുന്ന കോശിയുടെ ഡ്രൈവര്‍ കുമാരേട്ടനെ അവതരിപ്പിച്ച കോട്ടയം രമേശ്. ഉപ്പും മുളകും എന്ന പരമ്ബരയിലൂടെ ശ്രദ്ധേയനുമാണ് കോട്ടയം രമേശ് ഇപ്പോള്‍.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ എന്ന സിനിമയില്‍ സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തെ ചോദ്യം ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥന്റെ റോളിലാണ് കോട്ടയം രമേശ് എത്തിയത്. മൂന്ന് പതിറ്റാണ്ടിനൊപ്പം സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സുകുമാരനൊപ്പം മുഴുനീള കഥാപാത്രം. സിനമ കണ്ടിറങ്ങിയ ശേഷം ഇക്കാര്യം പങ്ക് വെച്ച്‌ ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്സല്‍ കരുനാഗപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക