Image

കപ്പല്‍ മുതല്‍ കടല്‍ വരെ ക്രിയേറ്റ് ചെയ്തിരിക്കുന്നു: മുപ്പത്തിയേഴ് വര്‍ഷത്തെ സിനിമാ ജിവിതത്തില്‍ ഇങ്ങനെയൊന്ന് ആദ്യം

Published on 13 February, 2020
കപ്പല്‍ മുതല്‍ കടല്‍ വരെ ക്രിയേറ്റ് ചെയ്തിരിക്കുന്നു: മുപ്പത്തിയേഴ് വര്‍ഷത്തെ സിനിമാ ജിവിതത്തില്‍ ഇങ്ങനെയൊന്ന് ആദ്യം

വലിയ താരനിരകൊണ്ടും പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാനായി പ്രിയദര്‍ശന്‍ തന്റെ സ്വപ്ന ചിത്രമൊരുക്കുമ്ബോള്‍ സിനിമയോട് തോന്നിയ കൗതുകത്തെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത നടന്‍ സിദ്ധിഖ്


' 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന ഇതിഹാസ പുരുഷന്റെ കഥ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സിനിമയായിട്ടാണ് പ്രിയദര്‍ശന്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്നീഷ്യന്മാര്‍, ഏറ്റവും മികച്ച അഭിനേതാക്കാള്‍, എല്ലാവരും ഒന്നിച്ച്‌ അണിനിരക്കുന്ന സിനിമയായിരിക്കും ഇത്. ഇതില്‍ ഒരു വേഷം എനിക്ക് ചെയ്യാന്‍ സാധിച്ചു എന്ന് പറയുന്നത് ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇതില്‍ 'പട്ടുമരയ്ക്കാര്‍' എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ഇപ്പോള്‍ മുപ്പത്തിയേഴ് വര്‍ഷം കൊണ്ട് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഞാന്‍ ഷൂട്ടിംഗിന് വരുന്നു, എന്റെ കഥാപാത്രം ചെയ്യുന്നു പോകുന്നു.

അങ്ങനെയാണ് ഞാന്‍ ഇതുവരെയും അഭിനയിച്ചിട്ടുള്ളത്. പക്ഷെ ഈ സിനിമയില്‍ ഞാന്‍ അങ്ങനെയല്ല ഓരോ ദിവസവും രാവിലെ ഞാന്‍ സെറ്റിലെത്തുന്നത് തന്നെ വലിയ കൗതുകത്തോട് കൂടിയാണ്. കപ്പല്‍ മുതല്‍ കടല്‍ വരെ ക്രിയേറ്റ് ചെയ്തിട്ടാണ് ഞങ്ങള്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്'. ആശിര്‍വാദിന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധിഖ് കുഞ്ഞാലി മരയ്ക്കാറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക