Image

ഡോക്ടറായി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന വെബ് സീരീസ് ട്രെയ്ലര്‍, സിന്ദഗി ഇന്‍ ഷോര്‍ട്ട്

Published on 13 February, 2020
ഡോക്ടറായി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന വെബ് സീരീസ് ട്രെയ്ലര്‍, സിന്ദഗി ഇന്‍ ഷോര്‍ട്ട്
ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ചെറിയ നിമിഷം. അത് ഒരു പക്ഷേ ജീവിതം മുഴുവന്‍ മാറ്റിമറിക്കും. അത്തരത്തിലുള്ള ഏഴു ജീവിതകഥകളുമായി വരുന്ന വെബ് സീരീസാണ് സിന്ദഗി ഇന്‍ ഷോര്‍ട്ട്. വ്യത്യസ്ത കഥാപശ്ചാത്തലമുള്ള ഏഴു കുഞ്ഞു ചിത്രങ്ങളായാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഫ്ലിപ്കാര്‍ട്ട് വീഡിയോയിലാണ് സീരീസ് റിലീസാകുന്നത്. 

സണ്ണി സൈഡ് ഊപര്‍ എന്ന ഹ്രസ്വചിത്രത്തിലാണ് റിമ അഭിനയിച്ചിരിക്കുന്നത്. ഡോക്ടറുടെ വേഷമാണ് ചിത്രത്തില്‍. വിജേത കുമാര്‍ ആണ് സംവിധായിക. ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ വിനയ് ഛവാല്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് നിര്‍മാണം. ഫെബ്രുവരി 19നാണ് റിലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക