Image

ഇഷ്ടമല്ലെങ്കില്‍ കാണരുത്, ഈ ചിത്രം എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്; കബീര്‍ സിങ്ങിനെ പിന്തുണച്ച് വിദ്യ ബാലന്‍

Published on 13 February, 2020
ഇഷ്ടമല്ലെങ്കില്‍ കാണരുത്, ഈ ചിത്രം എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്; കബീര്‍ സിങ്ങിനെ പിന്തുണച്ച് വിദ്യ ബാലന്‍
ഷാഹിദ് കപൂര്‍ ചിത്രം കബീര്‍ സിങ്ങിന് പിന്തുണയുമായി നടി വിദ്യ ബാലന്‍. ചിത്രത്തെ വിമര്‍ശിച്ച് പാര്‍വ്വതി അടക്കമുള്ള താരങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാ ബാലന്റെ പ്രതികരണം. എങ്ങെനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

'കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കാണാതിരിക്കണം. ഒരു ആക്ടറിന് ഇഷ്ടപ്പെട്ടാല്‍ അത് അയാളെ ചെയ്യാന്‍ അനുവദിക്കണം. ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചിത്രത്തെ പിന്തിരിപ്പന്‍ എന്ന് പറഞ്ഞാല്‍ നൂറ് കണക്കിന് ആളുകള്‍ അത് ഏറ്റെടുക്കുകയും തുടരുകയും ചെയ്യുമെന്നും മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാ  ബാലന്‍ പറഞ്ഞു.

ചിത്രത്തെ പിന്തിരിപ്പന്‍ എന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയുമോ എന്ന് തോന്നുന്നില്ലെന്നും വിദ്യാ ബാലന്‍ പറഞ്ഞു.  ഒരു കാര്യവുമില്ലാതെ സ്റ്റാന്‍ഡ് എടുക്കുക എന്നത് ഇപ്പോളത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും. ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അത്. എന്തുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ കായിക താരങ്ങള്‍ക്ക് നേരെയുണ്ടാകാത്തതെന്നും വിദ്യാ ബാലന്‍ ചോദിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക