Image

രഞ്ജു ജോര്‍ജ് സ്ഥാനമൊഴിഞ്ഞു; ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സിയുടെ പുതിയ റീജിണല്‍ വൈസ് പ്രസിഡണ്ട്

സ്വന്തം ലേഖകന്‍ Published on 14 February, 2020
രഞ്ജു ജോര്‍ജ് സ്ഥാനമൊഴിഞ്ഞു; ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സിയുടെ പുതിയ റീജിണല്‍ വൈസ് പ്രസിഡണ്ട്
വാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാനയുടെ  വാഷിംഗ്ടണ്‍ ഡി.സി.റീജിയണിലെ വൈസ് പ്രസിഡണ്ട് ആയി ഡോ. ബാബു സ്റ്റീഫനെ തെരെഞ്ഞെടുത്തു  വ്യക്തിപരമായ കരണങ്ങളെത്തുടര്‍ന്ന്  റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയിരുന്ന  രഞ്ജു ജോര്‍ജ് രാജി വച്ചതിനെ തുടര്‍ന്നാണ് ഡോ.ബാബു സ്റ്റീഫനെ പുതിയ ആര്‍.വി.പി ആയി തെരെഞ്ഞെത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തന്നെ രഞ്ജു രാജി സമര്‍പ്പിച്ചിരുന്നു.  

  മേരിലാന്റിലെ സില്‍വര്‍ സ്പ്രിങ്ങിലുള്ള ജുവല്‍ ഓഫ് ഇന്ത്യ റെസ്റ്ററന്റില്‍ നടന്ന ഫൊക്കാനയുടെ  വാഷിംഗ്ടണ്‍ ഡി.സി.റീജിയണിലെ മുഴുവന്‍ സംഘടനകളിലെ നേതാക്കന്മാരുടെയും മുതിര്‍ന്ന ഫൊക്കാന നേതാക്കന്മാരുടെയും സംയുക്ത യോഗത്തിലാണ് ഡോ. ബാബു സ്റ്റീഫനെ പുതിയ വൈസ് പ്രസിഡണ്ട് ആയി ഐകകണ്ടേനേ തെരെഞ്ഞെടുത്തത്. കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍,കേരള കല്‍ച്ചറര്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍, കൈരളി ഓഫ് ബാള്‍ട്ടിമോര്‍, മലയാളി അസോസിയേഷന്‍ ഓഫ് മേരിലാണ്ട് എന്നീ ഡി. സി റീജിയണിലെ നാലു സഘടനകളുടെ നേതാക്കന്മാര്‍ സംയുക്തമായാണ് പുതിയ വൈസ് പ്രസിഡണ്ടായി ബാബു സ്റ്റീഫനെ തെരെഞ്ഞെടുത്തത്..

ചരിത്രത്തില്‍ ആദ്യമായിട്ടാണ്   ഫൊക്കാനയുടെ  വാഷിംഗ്ടണ്‍ റീജിയണിലെ  മുഴുവന്‍ സംഘടനകളും ഒരു കുടക്കീഴില്‍ അണിനിരക്കുന്നത്. ഇതിനു നേതൃത്വം നല്‍കിയത് വാഷിംഗ്ടണ്‍ റീജിയണയിലെ തന്നെ ഏറ്റുവും ചുറുചുറുക്കുള്ള ഫൊക്കാനയുടെ യുവ നേതാവാവായ വിപിന്‍ രാജ് ആണ്. ഫൊക്കാനയുടെ 20202022 തെരെഞ്ഞെടുപ്പില്‍ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയാണ് വിപിന്‍ രാജ്. കെ.എ.ജി. ഡബ്യു പ്രസിഡണ്ട് പെന്‍സ് ജേക്കബ്,   കെ.സി.എസ്.എം.ഡബ്ല്യൂ പ്രസിഡന്റ് അനില്‍ കുമാര്‍ , കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ബിജു മാത്യു വര്ഗീസ് എന്നിവര്‍ സംയുക്തമായാണ് പുതിയ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി ഡോ. ബാബു സ്റ്റീഫന്റെ പേര്‍ക്ക് നിര്‍ദ്ദേശിച്ചത്. 

കെ.എ.ജി. ഡബ്യു സെക്രട്ടറി ദീപക് സോമരാജന്‍,മുന്‍ പ്രസിഡണ്ട് നാരായണന്‍കുട്ടി മേനോന്‍, സ്‌പോര്‍ട്‌സ് ചെയര്‍ ഷിബു സാമുവേല്‍, ജെയ്‌സണ്‍ ദേവസ്യ, കെ.സി.എസ്.എം.ഡബ്ല്യൂ മുന്‍ പ്രസിഡണ്ട് സുരേഷ് രാജ്, മുന്‍ പ്രസിഡണ്ട് ബോസ് വര്ഗീസ്, കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മുന്‍ പ്രസിഡണ്ട് മോഹന്‍ മാവുങ്കല്‍,അഡ്വസറി ബോര്‍ഡ് ചെയര്‍ ഷാന്‍സ് നാസര്‍,ഹോസ്പിറ്റാലിറ്റി ചെയര്‍ ബിജോ വിതയത്തില്‍, പി.ആര്‍. ഒ. തോമസ് ജോസ് , എക്യൂമിനിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ടി. തോമസ് , കില്ലാഡിസ് ക്ലബ് ടീം ക്യാപ്റ്റന്‍ ജോസ് ചെറുശേരി തുടങ്ങിയ അസോസിയേഷന്‍ നേതാക്കളും ഡോ. ബാബു സ്റ്റീഫന് എല്ലാ പിന്തുണയും സഹകരണവും അറിയിച്ചു. ചുമതല ഒഴിഞ്ഞ റീജിയണല്‍ വൈസ് പ്രസിഡണ്ട് രഞ്ജു ജോര്‍ജ്  വിവിധ എല്ലാ അസോസിയേഷനുകളിലെ നേതാക്കന്മാര്‍ക്ക് നന്ദി അറിയിച്ചു. 

ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി നായര്‍, മുന്‍ സെക്രട്ടറിമാ ഷാഹി പ്രഭാകര്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ , ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ബെന്‍പോള്‍, നാഷണല്‍ കമ്മിറ്റി യൂത്ത് മെമ്പര്‍ സ്റ്റാന്‍ലി എത്തുനിക്കല്‍ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.

അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകന്‍കൂടിയായ ഡോ. ബാബു സ്റ്റീഫന്‍ കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍  ഏറെ ചലനം സൃഷ്ട്ടിച്ചവയാണ്. കൈരളി ടിവിയില്‍ 68 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മര്‍  ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു.
വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹത്തെ ഡിസി മേയര്‍ ആദരിച്ചിരുന്നു. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍നടത്തിയ ചൈനായാത്രസംഘത്തില്‍ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചിരുന്നു. 

അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയല്‍റ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി.  ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഡോ. ബാബു സ്റ്റീഫന്‍ രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റുമായിരുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗമായിരുന്ന ഡോ. ബാബു സ്റ്റീഫന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

രഞ്ജു ജോര്‍ജ് സ്ഥാനമൊഴിഞ്ഞു; ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സിയുടെ പുതിയ റീജിണല്‍ വൈസ് പ്രസിഡണ്ട്രഞ്ജു ജോര്‍ജ് സ്ഥാനമൊഴിഞ്ഞു; ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സിയുടെ പുതിയ റീജിണല്‍ വൈസ് പ്രസിഡണ്ട്രഞ്ജു ജോര്‍ജ് സ്ഥാനമൊഴിഞ്ഞു; ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സിയുടെ പുതിയ റീജിണല്‍ വൈസ് പ്രസിഡണ്ട്
Join WhatsApp News
Francis Thadathil 2020-02-14 12:23:10
Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക