Image

ഇറാനെ ആക്രമിക്കല്‍- ട്രംമ്പിന് കടിഞ്ഞാണിട്ട് യു എസ് സെനറ്റ് പ്രമേയം

പി പി ചെറിയാന്‍ Published on 14 February, 2020
ഇറാനെ ആക്രമിക്കല്‍- ട്രംമ്പിന് കടിഞ്ഞാണിട്ട് യു എസ് സെനറ്റ് പ്രമേയം
വാഷിങ്ടന്‍ ഡിസി: ഇറാനെ ആക്രമിക്കുന്നതിനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തി യുഎസ് സെനറ്റ് പ്രമേയം പാസാക്കി. ഇറാനെതിരെ യുദ്ധം വേണ്ട എന്നാണ് പ്രമേയത്തില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടിയിലെ എട്ടംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. ട്രംമ്പിനും ഇത് ഒരു ഷോക്ക് ട്രീറ്റുമെന്റാണ്.

പ്രമേയത്തിന് അനുകൂലമായി 55 വോട്ടു ലഭിച്ചപ്പോള്‍, 45 അംഗങ്ങളാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ചു മെക്കോണലിന്റെ എതിര്‍പ്പ് മറികടന്നാണ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തത്. 

ഇറാനിയന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടതു കോണ്‍ഗ്രസുമായി ആലോചിക്കാതെയാണെന്നു നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വെര്‍ജിനിയ ഡമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്‌നാണ് പ്രമേയം അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സൂസന്‍ കോളിന്‍സ് (മെയിന്‍), റാന്റ് പോള്‍ (കെന്റുക്കി), മൈക്ക്‌ലി (യുട്ട) എന്നിവര്‍ പ്രമേയത്തിന്റെ സഹഅവതാരകരായിരുന്നു. ഇനി ഇറാനുമായി യുദ്ധം ആവശ്യമെങ്കില്‍ കോണ്‍ഗ്രസുമായി ആലോചിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇറാനെ ആക്രമിക്കല്‍- ട്രംമ്പിന് കടിഞ്ഞാണിട്ട് യു എസ് സെനറ്റ് പ്രമേയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക