Image

ഉമര്‍ അബ്​ദുല്ലയുടെ മോചനം: ജമ്മുകശ്​മീര്‍ ഭരണകൂടത്തിന്​ സുപ്രീംകോടതി നോട്ടീസ്​

Published on 14 February, 2020
ഉമര്‍ അബ്​ദുല്ലയുടെ മോചനം: ജമ്മുകശ്​മീര്‍ ഭരണകൂടത്തിന്​ സുപ്രീംകോടതി നോട്ടീസ്​

ന്യൂഡല്‍ഹി: പൊതു സുരക്ഷാ നിയമപ്രകാരം ജമ്മുകശ്​മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്​ദുല്ലയെ തടങ്കലില്‍ വെച്ചതില്‍ സുപ്രീംകോടതി നോട്ടീസ്​. ജമ്മുകശ്​മീര്‍ ഭരണകൂടത്തിനാണ്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​. ഉമര്‍ അബ്​ദുല്ലയുടെ തടങ്കലിനെതിരെ സഹോദരി സാറ അബ്​ദുല്ല നല്‍കിയ ഹരജി പരിഗണിച്ചാണ്​ നടപടി.


മാര്‍ച്ച്‌​ രണ്ടിന്​ കേസ്​ വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കേസ്​ വേഗത്തില്‍ പരിഗണിക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലി​​െന്‍റ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഉമര്‍ അബ്​ദുല്ലയെ എത്രയും പെ​ട്ടെന്ന് കോടതിയില്‍​ ഹാജരാക്കി തടങ്കലില്‍ നിന്ന്​ മോചിപ്പിക്കണമെന്നാണ്​ സഹോദരി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്​.

കഴിഞ്ഞ ആഗസ്​റ്റ്​ അഞ്ച്​ മുതല്‍ ഉമര്‍ അബ്​ദുല്ല തടങ്കലിലാണ്​. കര്‍ശനമായ നിയമങ്ങള്‍ ചുമത്തിയാണ്​ ഉമര്‍ അബ്​ദുല്ലയെ തടങ്കലിലിട്ടിരിക്കുന്നത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക