Image

യോഗയും വ്യായാമങ്ങളും നിത്യജീവിതത്തില്‍

ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍ BNYS,MSc.Psy Published on 14 February, 2020
യോഗയും വ്യായാമങ്ങളും നിത്യജീവിതത്തില്‍
ശാരീരിക ക്ഷമത അല്ലെങ്കില്‍ ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുക എന്നത് ഏവരുടെയും ആഗ്രഹവും, ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതത്തിനു അതാവശ്യവുമാണ്.  നിത്യജീവിതത്തില്‍ കൂടുതല്‍ സമയവും തളര്‍ച്ച അനുഭവപ്പെടുന്ന വ്യക്തിക്കു ഫിറ്റ്‌നസ് ഉണ്ടെന്നു പറയാന്‍ ആവില്ലല്ലോ. നാല് തരത്തില്‍ ഫിറ്റ്‌നസ് തരം തിരിക്കപ്പെട്ടിരിക്കുന്നു. കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്‌നസ്, മസ്കുലാര്‍ ഫിറ്റ്‌നസ്, ഫ്‌ലെക്‌സിബിലിറ്റി, ബോഡി കമ്പോസിഷന്‍  എന്നിവയെല്ലാം തന്നെ  പൂര്‍ണാരോഗ്യത്തിന് അവശ്യ ഘടകങ്ങളാണ്.

കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്‌നസ്: ഇത് ഹൃദയം, ശ്വാസകോശങ്ങള്‍, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഢഛ2ാമഃ ന്റെ(ഓക്‌സിജന്‍ കണങ്ങളുടെ ആരോഗ്യകരമായ പ്രയോഗത) കുറഞ്ഞ പ്രയോഗക്ഷമത, ഉയര്‍ന്ന ഹൃദയമിടിപ്പ് , താഴ്ന്ന ലംഗ് ഫങ്ക്ഷന്‍ ടെസ്റ്റ് എന്നീ സങ്കേതങ്ങളുടെ സൂചികയിലൂടെ കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്‌നസ് കുറവ് എന്നനുമാനിക്കാം. കൂടുതല്‍ ഫിറ്റ്‌നസ് നേടുന്നതിലൂടെ ശരീര കോശങ്ങള്‍ക്ക് ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാകുകയും ഉപയോഗപ്രദമാകുകയും അവയുടെ വിസര്‍ജ്യങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യും.

മസ്കുലാര്‍ ഫിറ്റ്‌നസ്: സൂചിപ്പിക്കുന്നത് പേശീ ബലവും പേശീ പ്രവര്‍ത്തന ദൈര്‍ഘ്യവുമാണ്. പ്രവര്‍ത്തനനിരതമായ പേശികള്‍ ശരീരത്തിന്റെ ഉപാപചയം (Metabolism) നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പേശികളിലെ ഓരോ പൗണ്ടും 30 മുതല്‍ 50 വരെ കലോറി ദഹിപ്പിക്കുന്നുണ്ട്.

ഫ്‌ളെക്‌സിബിലിറ്റി: മെയ്‌വഴക്കം,പേശികളുടെയും സ്‌നായുക്കളുടെയും തന്തുക്കളുടെയും സ്വാഭാവിക ചലനം, വലിവ് ഇവ നില നിര്‍ത്തുന്നത് വാര്‍ധക്യ സഹജമായ സന്ധിവേദനകളും കാലിന്റെയും വയറിന്റെയും പേശീമുറുക്കം മൂലമുണ്ടാകുന്ന മുട്ടുവേദന നടുവേദന മുതലായവയെ പ്രതിരോധിക്കുന്നതിനും ആവശ്യമാണ്.

ബോഡി കമ്പോസിഷന്‍ (ശരീരഘടന): ഇത് സൂചിപ്പിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ സാന്ദ്രതയാണ്. ഫിറ്റ് ആന്‍ഡ് ഫാറ്റ് ഇക്കാലഘട്ടത്തില്‍ ഒരു ചര്‍ച്ചാ വിഷയമെങ്കിലും മസില്‍ മാസ്: ഫാറ്റ് അനുപാതത്തില്‍ വളരെ മാറ്റമുള്ളവര്‍ കൂടുതലും രോഗികളാണ്. ശരീരത്തില്‍ കൊഴുപ്പിന്റെ ആധിക്യമുള്ളവരുടെ ശെരിയായ ഭാരം ഹൈഡ്രോസ്റ്റാറ്റിക് വെയിങ് ലൂടെ കണ്ടെത്താം. 

യോഗാരോഗ്യം: ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തപ്പെട്ടിരിക്കുന്നതു, സ്ഥിരമായി യോഗയും പ്രാണായാമവും ചെയ്യന്നതിലൂടെ വ്യായാമത്തിലൂടെ ഉണ്ടാകുന്ന ബ്ലഡ് ലാക്റ്ററ്റു കളുടെ കുറവും അനേറോബിക് ത്രെഷോള്‍ഡിന്റെ ഉയര്‍ച്ചയുമാണ്. ഇത് സൂചിപ്പിക്കുന്നത് ശ്വാസനിയന്ത്രണങ്ങളിലൂടെയുള്ള യോഗാഭ്യാസങ്ങള്‍ക്കു പേശികളുടെ വര്‍ധിച്ച ഓക്‌സിജന്‍ ഉപയോഗക്ഷമതയും മറ്റു വെയിറ്റ് ട്രെയിനിങ്ങുകളില്‍ സംഭവിക്കുന്ന പോലെ ശരീരം ഷുഗര്‍ ക്രിയാറ്റിനിന്‍ മുതലായ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന ജ്വലനാവസ്ഥയും അതിനോടനുബന്ധിച്ചുള്ള പേശീ തളര്‍ച്ച ഒഴിവാക്കുവാനും സാധിക്കുമെന്നതാണ്. നിയന്ത്രിതമായ പേശീ വലിവുകളിലൂടെ ആയാസകരമെങ്കിലും സുഖം ലഭിക്കുന്ന ശാരീരിക രൂപഭാവങ്ങളിലെത്തുന്നതും ആവര്‍ത്തിക്കുന്നതും തുടര്‍ന്ന് വിശ്രമാവസ്ഥയിലെത്തി ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളിലേയ്ക്ക് മനസിനെ വിന്യസിപ്പിച്ചു ബോധപൂര്‍വം പേശികളെ അയയ്ക്കുന്ന യോഗരീതികള്‍ ഫിറ്റ്‌നസ് വര്‍ധിപ്പിക്കുന്നതിന് അത്യുത്തമമാണ്. പേശീവലിവും വഴക്കവും വര്‍ധിപ്പിക്കുന്നത് ശരീരബലവും പേശീ പ്രവര്‍ത്തന ദൈര്‍ഘ്യവും കൂട്ടുന്നുണ്ട്. കൊഴുപ്പു നിയന്ത്രണത്തിലും ശരീരവടിവ് നിലനിര്‍ത്തുന്നതിലും സ്ഥിരമായ യോഗ നല്ലതെന്നു ഗവേഷണ പഠനങ്ങള്‍ സൂചിപ്പിക്കുന്നു   സൂര്യനമസ്കാരം, സന്ധി ചലനങ്ങള്‍ എന്നിവയോടൊപ്പം നിന്നും കിടന്നും ഇരുന്നുമുള്ള യോഗാസനങ്ങള്‍ പ്രാണായാമങ്ങള്‍ ഡീപ് റിലാക്‌സേഷന്‍ എന്നിവ ശാരീരിക മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്      
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍ BNYS,MSc.Psy.
ശനിയാഴ്ചകളില്‍ 7:308:30, 9:0010:00, എന്നീ സമയങ്ങളില്‍ ചിക്കാഗോ CMA, Mt.Prospect ഹാളിലും, 10:30- 11:30, 11:45 - 12:45 എന്നീ സമയങ്ങളില്‍ കെ സി എസ് കമ്മ്യൂണിറ്റി സെന്റര്‍ Okton S
treet ലും ക്ലാസുകള്‍ നയിക്കുന്നു.
Contact +12245954257, e-mail: drjinoybnys@gmail.com

References
1. Madanmohan, Mahadevan SK, Balakrishnan S, Gopalakrishnan M, Prakash ES. Effect of 6 wks yogat raining on weight loss following step test, respiratory pressures, handgrip tsrength and handgrip endurance in young healthy subjects. Indian J Physiol Pharmacol. 2008;52:164–70. [PubMed] [Google Scholar]
2. Tandon OP. Yoga and its applications. In: Tandon OP, Tripathi Y, editors. Best and Taylor's Physiological Basis of Medical Practice. 13th ed. Gurgaon: Wolters Kluwer health/Lippincott Williams and Wilkins publishers; 2012. pp. 1217–30. [Google Scholar]

                                           




യോഗയും വ്യായാമങ്ങളും നിത്യജീവിതത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക