Image

മിഷേലിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നല്‍കി

Published on 14 February, 2020
മിഷേലിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നല്‍കി
പിറവം:  സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും കര്‍മസമിതിയും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. 2017 മാര്‍ച്ച് 6നാണ് കൊച്ചി കായലില്‍ മിഷേലിന്റെ മൃതദേഹം കണ്ടെത്തുന്നത്.പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പുരോഗതി ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പഠിച്ചതിനു ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഷാജി വര്‍ഗിസ് പറഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. 2017 മാര്‍ച്ച് 5നു വൈകിട്ട് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ഥനയ്ക്കു ശേഷം ഇറങ്ങിയ മിഷേലിനെ പിന്നീട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ മിഷേലിന്റെ വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ചെരുപ്പ് ഉള്‍പ്പടെയുള്ളവയൊന്നും  കണ്ടെത്താനായില്ല. മുഖത്തും ചുണ്ടിലും കൈത്തണ്ടയിലും ഉണ്ടായ പാടുകളെ കുറിച്ചും ക്രൈംബ്രാഞ്ചിന് വ്യക്തമായ മറുപടി ഇല്ല. എഫ്‌ഐആറില്‍ പോലും തിരിമറി ഉണ്ടായി. പിന്നീട് ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഉമാദത്തന്‍ നടത്തിയ വിലയിരുത്തലുകള്‍ കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി കര്‍മസമിതി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക