Image

മകളുടെ പുതിയ വീട് വെഞ്ചിരിക്കാന്‍ ക്ഷണിച്ചപ്പോള്‍ വൈദികന് കടുംപിടുത്തം; ഒടുവില്‍ അപ്പന്‍തന്നെ വീട് വെഞ്ചിരിച്ചു; കാനന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് ജോയ് ചേറ്റുപുഴയുടെ പോസ്റ്റ്

Published on 14 February, 2020
മകളുടെ പുതിയ വീട് വെഞ്ചിരിക്കാന്‍ ക്ഷണിച്ചപ്പോള്‍ വൈദികന് കടുംപിടുത്തം; ഒടുവില്‍ അപ്പന്‍തന്നെ വീട് വെഞ്ചിരിച്ചു; കാനന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് ജോയ് ചേറ്റുപുഴയുടെ പോസ്റ്റ്
കോട്ടയം: മകള്‍ പുതുതായി വാങ്ങിയ ഫ്ളാറ്റ് വെഞ്ചിരിക്കാന്‍ വൈദികനെ ക്ഷണിച്ചപ്പോള്‍ മുന്നോട്ടുവച്ചത് കുടുംബത്തിന് അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധന. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈദികന്റെ സേവനത്തിന് കാത്തുനില്‍ക്കാതെ അപ്പന്‍ തന്നെ വീട് വെഞ്ചിരിച്ചു. പുരോഹിതനെ ലഭിക്കാതെ വന്നാല്‍ മുതിര്‍ന്ന ആള്‍ക്കോ കുടുംബനാഥനോ വെഞ്ചിരിപ്പ് നടത്താമെന്ന് കാനന്‍ നിയമം പറയുണ്ടെന്ന് വീട് വെഞ്ചിരിപ്പ് നടത്തിയ ജോയ് ചേറ്റുപുഴ പറയുന്നത്. 

ഫെബ്രുവരി അഞ്ചിനാണ് തൃശൂര്‍ കുരിയച്ചിറ ഗോസായി കുന്നത്ത് മകള്‍ പുതുതായി വാങ്ങിയ ഫ്ളാറ്റ് വെഞ്ചരിക്കാന്‍ പള്ള വികാരിയെ ക്ഷണിച്ചത്. എന്നാല്‍ ഇടവക ചേരാതെ വീട് വെഞ്ചിരിക്കില്ല എന്ന നിലപാട് വികാരിയച്ചന്‍ എടുത്തതോടെ ആ കര്‍മ്മം അപ്പനായ താന്‍ തന്നെ ചെയ്തുവെന്ന് ജോയ് വിശദീകരിക്കുന്നു

സ്വദേശമായ ബത്തേരി വികാരയുടെ കത്ത് കൊണ്ടുവരാന്‍ മകളുടെ കുടുംബം തയ്യാറായിരുന്നു. എന്നാല്‍ അത് പോരാ ഇടവക ചേരണം എന്ന് വാശിപിടിച്ചത് കൊണ്ടാണ് താന്‍തന്നെ വെഞ്ചിരിപ്പ് നടത്തിയത്. ഇടവക ചേരണമെന്ന് വികാരി വാശിപിടിച്ചതോടെ തന്റെ സുഹൃത്തായ ഒരുവൈദികന്റെ നിര്‍ദേശപ്രകാരമാണ് ആ കര്‍മം താന്‍ തന്നെ ചെയ്തത്. ഇതില്‍ ദൈവശാസ്ത്രപരമേമായോ ധാര്‍മ്മികമായോ തെറ്റില്ല എന്ന് കരുതുന്നു. പലര്‍ക്കും എതിരഭിപ്രായമുണ്ടാകാം. അത് താന്‍ മാനിക്കുന്നു. -ജോയ് ചേറ്റുപുഴ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജോയ് ചേറ്റുപുഴയുടെ നിലപാടിനെ അംഗീകരിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ പോസ്റ്റിനെത്തി. എന്നാല്‍  ഇടവക ചേരാതെ വെഞ്ചരിപ്പ് ധാരാളം വീടുകളില്‍ നടത്തിയതായി തനിക്കറിയാമെന്ന് അദ്ദേഹം മറുപടി നല്‍കുന്നു. വിമര്‍ശനം കടുത്തതോടെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രകാരം ഒരു അല്മായന് വീട് വെഞ്ചിരിക്കാന്‍ അനുമതി നല്‍കുന്ന നിബന്ധനകളും അദ്ദേഹം പുറത്തുവിട്ടു. വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയുടെ കാത്തലിക് ന്യുസ് ഏജന്‍സിയുടെ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് നിബന്ധനകളാണ് വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.: 1. ആചാരങ്ങളും പ്രാര്‍ത്ഥനകളും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. 2, വീട്ടില്‍ താമസിക്കുന്നവരുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കണം വെഞ്ചിരിപ്പ് കര്‍മ്മം നടത്തേണ്ടത്









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക