Image

മെട്രോ കോറിഡോര്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മമത

Published on 14 February, 2020
മെട്രോ കോറിഡോര്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മമത
ന്യൂഡല്‍ഹി: കൊല്‍ക്കത്ത കിഴക്ക് - പടിഞ്ഞാറ് മെട്രോ ഇടനാഴി ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍ അതൃപ്തി പ്രകടപ്പിച്ച് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വെള്ളിയാഴ്ച നിയമസഭാ സമ്മേളനത്തിനിടെയാണ് മമത ബിജെപിക്കെതിരെയുള്ള തന്റെ അതൃപ്തി പ്രകടമാക്കിയത്.

മമതാ ബാനര്‍ജി റെയില്‍വേ വകുപ്പ് മന്ത്രിയായിരുന്നു കാലത്താണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. എന്നിട്ടും, വ്യാഴാഴ്ച നടന്ന ഉദ്ഘാടനത്തില്‍ മമതയെ ക്ഷണിക്കാനുള്ള മര്യാദ ബിജെപി കാണിച്ചില്ലെന്നാണ് അവര്‍ നിയമസഭയില്‍ ആരോപിച്ചത്.

'ഈസ്റ്റ് - വെസ്റ്റ് മെട്രോ പദ്ധതിയ്ക്കായി ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിച്ചും കേണപേക്ഷിച്ചുമാണ് അംഗീകാരം ലഭിച്ചത്. എന്നിട്ട് ഒരു ചെറിയ റൂട്ടിലേക്കുള്ള സര്‍വീസിന്റെ ചടങ്ങായിട്ടു പോലും എന്നെ അറിയിക്കുകയോ വിളിക്കുകയോ ചെയ്യേണ്ട മര്യാദ ബിജെപി കാണിച്ചില്ല'.- മമത പറഞ്ഞു.

വ്യാഴാഴ്ചയാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സെക്ടര്‍-വി മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വരെയുള്ള കിഴക്ക്-പടിഞ്ഞാറന്‍ മെട്രോ ഇടനാഴിയുടെ ആദ്യ ഘട്ടം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക