Image

സി.എ.എയ്ക്കെതിരെ നാടകം; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ പ്രിന്‍സിപ്പാളിനും രക്ഷിതാവിനും ജാമ്യം

Published on 14 February, 2020
സി.എ.എയ്ക്കെതിരെ നാടകം; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ പ്രിന്‍സിപ്പാളിനും രക്ഷിതാവിനും ജാമ്യം
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നാടകം അവതരിപ്പിച്ചതിന് പിന്നാലെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥികളില്‍ ഒരാളുടെ മാതാവിനും ജാമ്യം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫരീദാ ബീഗം, നാടകം അവതരിപ്പിച്ച വിദാര്‍ഥികളില്‍ ഒരാളുടെ മാതാവായ നസ്ബുന്നിസ മിന്‍സ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജനുവരി 21നാണ് ബീദറിലെ ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സ്‌കൂളില്‍ നാല്, അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ നാടകം അവതരിപ്പിച്ചത്. 

നാടകം നടന്ന് അഞ്ചുദിവസത്തിനു ശേഷം സ്‌കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് നസ്ബുന്നിസയും ഫരീദയും അറസ്റ്റിലായി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക