Image

തദ്ദേശ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനൊരുങ്ങി എഎപി

Published on 14 February, 2020
തദ്ദേശ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനൊരുങ്ങി എഎപി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ രാജ്യത്തെമ്പാടും സജീവസാന്നിധ്യമാകാന്‍ ആം ആദ്മി പാര്‍ട്ടി. രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു.

'പോസിറ്റീവ് നാഷണലിസം' എന്ന ആശയത്തെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യുട്ടീവ് വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അരവിന്ദ് കേജ്രിവാളിന്റെ അടുത്ത അനുയായി ആണ് ഗോപാല്‍ റായ്. 

ആദ്യഘട്ടത്തില്‍ പഞ്ചാബ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും റായ് കൂട്ടിച്ചേര്‍ത്തു. 9871010101 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കുന്നതിലൂടെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രനിര്‍മാണ പരിപാടിയില്‍(നേഷന്‍ ബില്‍ഡിങ് ക്യാമ്പയിന്‍) അംഗമാകാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക