Image

നിര്‍മ്മാതാക്കളുമായുള്ള ഷെയ്‌ന്റെ പ്രശ്‌നം ; ആശങ്കയറിയിച്ച്‌ സംവിധായകര്‍

Published on 15 February, 2020
നിര്‍മ്മാതാക്കളുമായുള്ള ഷെയ്‌ന്റെ പ്രശ്‌നം ; ആശങ്കയറിയിച്ച്‌ സംവിധായകര്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയറിയിച്ച് സംവിധായകര്‍. ഷെയ്ന്‍ ഇനി അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് തങ്ങളുടെ ആശങ്ക വ്യക്തമാക്കി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനെ സമീപച്ചത്. ഇതേത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഫെഫ്ക കത്തയച്ചു.


ഷെയ്ന്‍ നിഗം മൂലം കുര്‍ബാനി, വെയില്‍ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടായെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. നഷ്ടപരിഹാരം നല്‍കാതെ നടനുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.നടന്റെ ഡേറ്റ് ഇനിയും വൈകിയാല്‍ മൂന്ന് പ്രൊജക്ടുകളും കടുത്ത പ്രതിസന്ധിയിലാകുമെന്ന് സംവിധായകര്‍ ഫെഫ്കയെ അറിയിച്ചു. ഷെയ്‌നിന്റെ ഡേറ്റ് വൈകിയാല്‍ നേരത്തേ കാസ്റ്റ് ചെയ്തിരിക്കുന്ന മറ്റു താരങ്ങളുടെ ഡേറ്റും പ്രശ്‌നമാകും. ഒരു ചിത്രത്തിന്റെ ലൊക്കേഷന്‍ ദുബായ് ആണ്, അവിടുത്തെ കാലാവസ്ഥ പ്രതികൂലമാകും, തുടങ്ങിയ പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഷെയ്ന്‍ ചിത്രങ്ങളുടെ സംവിധായകര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക