Image

ലവ് വെരി എക്സ്പെൻസീവ്; കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സിന്‍റെ ലൗ ടീസർ

Published on 15 February, 2020
ലവ് വെരി എക്സ്പെൻസീവ്; കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സിന്‍റെ ലൗ ടീസർ

ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പ്രണയദിനത്തിനോടനുബന്ധിച്ചാണ് പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യയിൽ പ്രണയവും കാമുകിയും വിലകൂടിയതാണെന്ന് പറയുന്ന ടൊവിനോയോട് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെവിടെയും ഗേള്‍ഫ്രണ്ട് എക്‌സ്‌പെന്‍സീവാണെന്ന് നടി ഇന്ത്യ ജാര്‍വിസ് പറയുന്നതാണ് വീഡിയോയിലുള്ളത്.ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോ ബേബിയുടെ മറ്റ് ചിത്രങ്ങള്‍.

 സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം സൂരജ് എസ് കുറുപ്പ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. ടോവിനോ തോമസിനൊപ്പം, സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു റോഡ് മൂവിയായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. സിനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കുന്നു. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക