Image

"ബാക്ക്പാക്കേഴ്‍സ്" ജയരാജ്, കാളിദാസ് ചിത്രം

Published on 15 February, 2020
"ബാക്ക്പാക്കേഴ്‍സ്" ജയരാജ്, കാളിദാസ് ചിത്രം
രൗദ്രൻ 2018 എന്ന ചിത്രത്തിന് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാക്ക്പാക്കേഴ്‍സ്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാളിദാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തു. കാര്‍ത്തിക നായർ നായികയായി ഏതുനാണ് ചിത്രത്തിൽ ഗാനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ആറ് ഗാനങ്ങൾ ആണ് ചിത്രത്തിലുള്ളത്.
രണ്‍ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ വേഷമിടുന്ന സിനിമ പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക