Image

ഇനിയും ഇളവുകള്‍ നല്‍കില്ല, ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്

Published on 15 February, 2020
ഇനിയും ഇളവുകള്‍ നല്‍കില്ല, ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്

ഡല്‍ഹി: ആധാറുമായി ബന്ധിപ്പിയ്ക്കാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പിന്റെ അന്ത്യ ശാസനം. മാര്‍ച്ച്‌ 31 വരെയാണ് ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയപരിധി നീട്ടി നല്‍കിയിരിയ്ക്കുന്നത്. ഇതിനകം നിരവധി തവണ സമയം നീട്ടി നല്‍കിയതോടെയാണ് ആദായ നികുതി വാകുപ്പ് അന്ത്യ ശാസനം നല്‍കിയിരിയ്ക്കുന്നത്.


2020 മാര്‍ച്ച്‌ 31 ശേഷം ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യുന്നതിന് സമയം നീട്ടി നല്‍കില്ല. ലിങ്ക് ചെയ്യാത്ത പക്ഷം പാന്‍കാര്‍ഡുകള്‍ റദ്ദാകും. പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉടമകള്‍ തന്നെയായിരിയ്ക്കും ഉത്തരവാദികള്‍ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് നേരത്തെ നിരവധി തവണ കേന്ദ്ര സര്‍ക്കാര്‍ സമയപരിധി നീട്ടി നല്‍കിയിരുന്നു. രാജ്യത്ത് 17.57 കോടി ആളുകള്‍ ആധാറുമായി പാന്‍‌കാര്‍ഡ് ലിങ്ക് ചെയ്തിട്ടില്ല എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക