Image

കൊവിഡ്-19; ഡയമണ്ട് പ്രിന്‍സസിലെ ഇന്ത്യാക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

Published on 15 February, 2020
കൊവിഡ്-19; ഡയമണ്ട് പ്രിന്‍സസിലെ ഇന്ത്യാക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

ടോക്കിയോ: കൊവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് ജാപ്പനീസ് തീരത്ത് നങ്കൂരമിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കപ്പലിലെ 218 പേര്‍ക്ക് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

ഈ മാസം ആദ്യം ജപ്പാന്‍ തീരത്ത് എത്തിയ കപ്പലില്‍ ആകെ 3,711 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. 132 ക്രൂ അംഗങ്ങളും ആറ് യാത്രക്കാരുമടങ്ങുന്നതായാണ് കണക്ക്. കഴിഞ്ഞ മാസം ഹോങ്കോങ്ങില്‍ നിന്നുള്ള യാത്രക്കാരന് വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് കപ്പല്‍ ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടു. ഇന്ത്യന്‍ എംബസി ജാപ്പനീസ് അധികൃതരുമായും കപ്പല്‍ മാനേജ്മെന്റുമായും കപ്പലിലുള്ള ഇന്ത്യന്‍ പൗരന്മാരുമായും ബന്ധപ്പെട്ടിരുന്നു. രോഗം ബാധിച്ച ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കാന്‍ എംബസി ജാപ്പനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക