Image

സൂപ്പര്‍ ട്യൂസ് ഡേയും കടന്ന് മിഷിഗണില്‍ തകൃതിയായി പ്രചരണം (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 15 February, 2020
സൂപ്പര്‍ ട്യൂസ് ഡേയും കടന്ന് മിഷിഗണില്‍ തകൃതിയായി പ്രചരണം  (എബ്രഹാം തോമസ്)
മാര്‍ച്ച് 3, സൂപ്പര്‍ ട്യൂസ് ഡേ ഡെമോക്രാറ്റിക് പ്രൈമറികളില്‍ പ്രതിനിധികളുടെ വലിയ കാച്ച് നല്‍കും. 13 സംസ്ഥാനങ്ങളില്‍ നടക്കുന്ന ഈ ദിവസത്തിലെ പ്രൈമറികള്‍ക്ക് പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികള്‍ വലിയ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ തൊട്ടടുത്ത ചൊവ്വാഴ്ച മാര്‍ച്ച് 10ന് മിഷിഗണില്‍ നടക്കുന്ന പ്രൈമറിയിലേയ്ക്ക് ഇപ്പോഴേ ശ്രദ്ധ തിരിച്ചു വിട്ടിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു പ്രധാന കാരണം മിഷിഗാന്‍ഡേഴ്‌സ്, ഇപ്പോഴേ ആബ്‌സെന്റീ ബാലറ്റ് നിയമങ്ങള്‍ അനുസരിച്ച് വോട്ടു ചെയ്യാന്‍ ആരംഭിച്ചു എന്നതാണ്.

സ്ഥാനാര്‍ത്ഥികള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ തിരക്കിട്ട് പ്രചരണം നടത്തുമ്പോള്‍ അവരുടെ വോളന്റിയര്‍ നെറ്റു വര്‍ക്കുകള്‍ കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ  എല്ലാ 83 കൗണ്ടികളും കഴിഞ്ഞ വര്‍ഷം മിഷിഗണ്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഒരു ഗ്രാസ് റൂട്ട്‌സ് ആര്‍മി സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ എല്ലാ മുക്കും മൂലയും നീലയാക്കുകയാണ് ലക്ഷ്യം.

മുന്‍ സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടീജ് മിഷിഗണിലെ 14 കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടുകളും നെറ്റ് വര്‍ക്കുകള്‍ ഉണ്ടാക്കി. പീറ്റ് അപ്‌സ്, ഡിബേറ്റുകളും വാച്ച് പാര്‍ട്ടികളും ഫോണ്‍ബാങ്കുകളും നയപരമായ ചര്‍ച്ചകളും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ആദ്യമായി വോട്ടു ചെയ്യുന്ന യുവാക്കള്‍ക്കിടയില്‍ സ്റ്റുഡന്റ്‌സ് ഫോര്‍ പീറ്റ് സംഘങ്ങള്‍ ഉണ്ടാക്കി. അടുത്ത ആഴ്ചകളില്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണസംഘങ്ങള്‍ കഴിഞ്ഞ തവണ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനും അതിന് മുന്‍പ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കും 8 വോട്ടു ചെയ്ത 12 കൗണ്ടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. 2019 ല്‍ ബട്ടീജ് മിഷിഗാന്‍ഡേഴ്‌സില്‍ നിന്ന് 9,83,731 ഡോളര്‍ ശേഖരിച്ചു. 2016 ലെ പ്രൈമറിയില്‍ മിഷിഗണില്‍ വിജയിച്ച സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് വിജയം ആവര്‍ത്തിക്കുവാന്‍ ശ്രമിക്കുന്നു. 2018 ഇടക്കാല തിരഞ്ഞെടുപ്പില്‍ സാന്‍ഡേഴ്‌സ് പുരോഗമന ചിന്താഗതിക്കാരായ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു. 2020 ലെ പ്രചരണ പരിപാടികള്‍ ആദ്യം സംഘടിപ്പിച്ചത് സാന്‍ഡേഴ്‌സാണ്. 2019 ല്‍ സംസ്ഥാന നിവാസികളില്‍ നിന്ന് സാന്‍ഡേഴ്‌സ് 4,60, 089 ഡോളര്‍ സമാഹരിച്ചു.

മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രചരണ സംഘവും വളരെ സജീവപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നു. ബൈഡന്‍ 4, 13,953 ഡോളര്‍ കളക്ടു ചെയ്തു. പാര്‍ട്ടിയിലെ ഉന്നതരില്‍ പലരുടെയും പിന്തുണയും ഉണ്ട്.

മിഷിഗണില്‍ പ്രചരണത്തിന് സ്വന്തം ഡയറക്ടറെ നിയമിച്ച ആദ്യ സ്ഥാനാര്‍ത്ഥി സെനറ്റര്‍ എലിസബെത്ത് വാറനാണ്. 14 കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടുകളിലും തങ്ങള്‍ക്ക് വേതനം പറ്റുന്ന സ്റ്റാഫ് ഉണ്ടെന്നും ഇവര്‍ സ്റ്റേറ്റ് വൈ്ഡ് ഔട്ട് റീച്ച് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും പ്രചരണ വിഭാഗം പറയുന്നു. വാറന്‍ ഇതിനകം അഞ്ച് പൊതു പരിപാടികളില്‍ ഫെബ്രുവരി മുഴുവന്‍ സംഘടിപ്പിച്ചിട്ടുണ്ട്. 'മിഷിഗണ്‍ വീക്കെന്‍ഡ്‌സ് ഓഫ് ആക്ഷന്‍' എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ തീരുമാനം എടുത്തിട്ടില്ലാത്ത വോട്ടര്‍മാരെ പാട്ടിലാക്കാനും പദ്ധതി നടന്നു വരുന്നു. ആബ്‌സെന്റീ വോട്ടിംഗ് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ശ്രമം.

ആക്ടിവിസ്റ്റ് ജമീരാ ബര്‍ലി ഒരു 'ബഌക്ക് വിമന്‍ ഫോര്‍ വാറന്‍' ബ്രഞ്ച് സംഘടിപ്പിച്ചു. പ്രചരണ സംഘം ഒരു എല്‍ജിബിടിക്യു ഉച്ചകോടിയും സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖ നിയമസഭാംഗങ്ങളും നേതാക്കളും വിശിഷ്ടാത്ഥികളായിരിക്കും. വാറന് 2019ല്‍ 3, 06, 147 ഡോളര്‍ പ്രചരണത്തിനായി സമാഹരിച്ചു.

ആബ്‌സെന്റീ ബാലറ്റുകള്‍ മാര്‍ച്ച് 10-ാം തീയതി വൈകീട്ട് 8 മണിക്ക്ു മുമ്പായി നേരിട്ടോ തപാല്‍ വഴിയോ കൗണ്ടി ക്ലാര്‍ക്കിന്റെ ഓഫീസില്‍ എത്തിച്ചിരിക്കണം. ഒരു വോട്ടര്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയോ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയോ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രൈമറി ആബസെന്റീബാലറ്റേ ആവശ്യപ്പെടാന്‍ കഴിയൂ. മിഷിഗണ്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ 147 പ്രതിനിധികളുടെ കാര്യത്തിലാണ് തീരുമാനമാവുക. ഇവയില്‍ 125 എണ്ണം പ്ലെഡ്ജഡ് ഡെലിഗേറ്റ്‌സ്- വോട്ടര്‍മാര്‍ തീരുമാനിക്കുന്നത് ആണ്.

സൂപ്പര്‍ ട്യൂസ് ഡേയും കടന്ന് മിഷിഗണില്‍ തകൃതിയായി പ്രചരണം  (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക